Image

ലോകത്ത് ഏറ്റവും വിലയേറിയ ചോക്ലേറ്റ് സ്വിറ്റ്‌സര്‍ലന്‍ഡില്‍

Published on 19 November, 2019
ലോകത്ത് ഏറ്റവും വിലയേറിയ ചോക്ലേറ്റ് സ്വിറ്റ്‌സര്‍ലന്‍ഡില്‍


സൂറിച്ച്: ലോകത്തെ ഏറ്റവും വിലയേറിയ ചോക്ലേറ്റ് എന്ന വിശേഷണം അറ്റിമോ എന്ന സ്വിസ് ചോക്കലേറ്റിന്. ഒരു ബാറിന് 640 ഫ്രാങ്കാണ് ഇതിന്റെ വില. ചോക്ലേറ്റുകള്‍ക്കും ചീസിനും പ്രശസ്തമായ സ്വിറ്റ്‌സര്‍ലന്‍ഡ് നേരത്തെ തന്നെ ഏറ്റവും വിലയേറിയ വാച്ചിന്റെ റിക്കാര്‍ഡും സ്വന്തം പേരില്‍ കുറിച്ചിരുന്നു.

എണ്‍പതു ഗ്രാം ചോക്ലേറ്റാണ് ഒരു ബാറില്‍. അലെയ്ന്‍ മെറ്റ്‌ലറാണ് ഇതിന്റെ നിര്‍മാതാക്കള്‍. ഗ്രാന്‍ഡ് ക്രു ചോക്ലേറ്റില്‍ 68 ശതമാനം കൊക്കോയാണ് ഉപയോഗിച്ചിരിക്കുന്നത്. കുങ്കുമപ്പൂവ്, ഓറഞ്ച്, ബിസ്‌കറ്റ് എന്നിവയാണ് മറ്റു ചേരുവകള്‍.

നാനൂറ് വര്‍ഷമായി കൊക്കോ കൃഷി ചെയ്യുന്ന വെനിസ്വേലയിലെ ചുവാവോ എന്ന ചെറുഗ്രാമത്തില്‍ നിന്നു വരുത്തുന്ന കൊക്കോ കുരു ആണ് ഇതിന്റെ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ചുരുങ്ങിയ തോതില്‍ മാത്രം വിളവെടുക്കുന്ന പ്രത്യേകതരം കൊക്കോയാണിത്. പത്തു കിലോഗ്രാമില്‍ നിന്നും അമ്പത് ചോക്ലേറ്റ് ബാറുകള്‍ മാത്രമാണ് നിര്‍മിക്കാന്‍ സാധിച്ചിട്ടുള്ളത്.

കിലോഗ്രാമിന് മുപ്പതിനായിരം ഫ്രാങ്ക് വിലയുള്ള പ്രത്യേകതരം കുങ്കുമപ്പൂവും ഈ പ്രത്യേകതരം ചോക്ലേറ്റിന്റെ നിര്‍മാണത്തിനായി ഉപയോഗിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക