ബെര്‍മിംഗ്ഹാം: യേശുനാമത്തില്‍ അദ്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും സാധ്യമാകുന്ന ശുശ്രൂഷകളിലൂടെ അനേകരെ ജീവിത നവീകരണത്തിലേക്കും ക്രിസ്തീയ വിശ്വാസത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്ന ഫാ. സേവ്യര്‍ ഖാന് വട്ടായിലച്ചന് നയിക്കുന്ന നാല് ദിവസത്തെ താമസിച്ചുള്ള ധ്യാനത്തിനൊരുക്കമായി ബെര്‍മിംഗ്ഹാമിലെ സെഹിയോനില്‍ 40 മണിക്കൂര്‍ തുടര്‍ച്ചയായ ദിവ്യകാരുണ്യ ആരാധന നടക്കുന്നു. നവംബര്‍ 28 ന് രാവിലെ 6 മുതല്‍ 29 രാത്രി 10 വരെയാണ് ആരാധന.
ഡിസംബര്‍ 12 മുതല്‍ 15 വരെ നടക്കുന്ന മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റിലേക്ക് ബുക്കിംഗ് തുടരുന്നു.
റിപ്പോര്‍ട്ട്: ബാബു ജോസഫ്