Emalayalee.com - നവയുഗം ഇ.ചന്ദ്രശേഖരന്‍ നായര്‍ സ്മാരക സാമൂഹ്യ പ്രതിബദ്ധതാ പുരസ്‌കാരം ടി.സി.ഷാജിയ്ക്ക്, സത്യന്‍ മൊകേരി സമ്മാനിയ്ക്കും.
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • ഫൊകാന
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

നവയുഗം ഇ.ചന്ദ്രശേഖരന്‍ നായര്‍ സ്മാരക സാമൂഹ്യ പ്രതിബദ്ധതാ പുരസ്‌കാരം ടി.സി.ഷാജിയ്ക്ക്, സത്യന്‍ മൊകേരി സമ്മാനിയ്ക്കും.

GULF 19-Nov-2019
GULF 19-Nov-2019
Share
ദമ്മാം:   ദമ്മാം നവയുഗം സാംസ്‌ക്കാരികവേദിയുടെ ഇ.ചന്ദ്രശേഖരന്‍ നായര്‍ സ്മാരക സാമൂഹ്യ പ്രതിബദ്ധതാ പുരസ്‌കാരം, സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക, സാംസ്‌ക്കാരികരംഗത്തെ ശ്രദ്ധേയവ്യക്തിത്വമായ ശ്രീമാന്‍. ടി.സി.ഷാജിയ്ക്ക്,  നവംബര്‍ 29ന് നടക്കുന്ന ശിശിരോത്സവം2019 പരിപാടിയില്‍ വെച്ച്,  സി.പി.ഐ സംസ്ഥാനകമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയും, മുന്‍ എം.എല്‍.എയുമായ സത്യന്‍ മൊകേരി സമ്മാനിയ്ക്കും .

സി.പി.ഐയുടെ സമുന്നതനായ നേതാവും, കേരള സംസ്ഥാനകമ്മിറ്റി അസിസ്റ്റന്റ് സെക്രെട്ടറിയുമായിരുന്ന സഖാവ് കെ.സി പിള്ളയുടെയും, പത്മാവതി അമ്മയുടെയും മൂന്നാമത്തെ  മകനായ ടി.സി ഷാജി, 1992 മുതല്‍ സൗദിയില്‍ പ്രവാസിയാണ്. കഠിനപ്രയത്‌നം വഴി പ്രവാസ മണ്ണില്‍ സ്വന്തം കാലുറപ്പിക്കുന്നതിനൊപ്പം, ചുറ്റുമുള്ള സഹജീവികള്‍ക്ക് വേണ്ടി സ്വന്തം സമയവും സമ്പത്തും ചെലവഴിക്കാന്‍ മടികാണിക്കാത്ത, ടി.സി.ഷാജി, സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി സമൂഹത്തിന് പ്രിയപ്പെട്ട വ്യക്തിത്വമാണ്. സൌദിയില് ചെറിയ നിലയില്‍ തുടങ്ങിയ ഒരു കമ്പനിയെ ഒരു  വന്‍പ്രസ്ഥാനമാക്കി വളരാന്‍ സഹായിച്ച  മികച്ച അഡ്മിനിസ്‌ട്രേറ്റര്‍  എന്ന മികവിനപ്പുറത്ത്, ഒരു കമ്മ്യുണിസ്റ്റുകാരന്റെ കണിശമായ സാമൂഹിക പ്രതിബദ്ധതയോടെ,  തന്റെ ചുറ്റുമുള്ള പ്രവാസലോകത്തെ സഹായിയ്ക്കുന്നതിന് ഉതകുന്ന വിധത്തില്‍ സ്വന്തം കര്‍മ്മമേഖലകളെ അദ്ദേഹം ചിട്ടപെടുത്തി. പ്രവാസലോകത്തെ വിവിധ സാമൂഹികസംഘടനകളെയും, കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളെയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിട്ടുള്ള അദ്ദേഹം, സഖാവ് കെ.സി.പിള്ളയുടെ സ്മരണ നിലനിര്‍ത്താനായി വിവിധങ്ങളായ അവാര്‍ഡുകളും, കല, സാംസ്‌ക്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, ഗ്രന്ഥശാല പ്രവര്‍ത്തനങ്ങളും മുടങ്ങാതെ നടത്തുന്നുണ്ട്.  പ്രവാസലോകത്തും, നാട്ടിലും ദുരിതങ്ങളില്‍പ്പെട്ട് വലഞ്ഞ നൂറുകണക്കിന് അശരണരെ  അദ്ദേഹം സഹായിച്ചിട്ടുണ്ട്. ശക്തമായ ഇടതുപക്ഷബോധം ഉയര്‍ത്തിപ്പിടിച്ചു, പ്രവാസി സാമൂഹ്യസാംസ്‌ക്കാരിക ജീവകാരുണ്യരംഗത്ത് അദ്ദേഹം പുലര്‍ത്തിയ നിസ്വാര്‍ത്ഥത,  ഓരോ പൊതുപ്രവര്‍ത്തകനും മാതൃകയാണ്.

കൊല്ലം കരുനാഗപ്പള്ളി തേവലക്കര കോയിവിള പുത്തന്‍സങ്കേതം സ്വദേശിയായ ടി.സി ഷാജി, സൗദി ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന നാസര്‍ അല്‍ഹാജരി കോര്‍പ്പറേഷന്റെ ജുബൈല്‍ ഏരിയ മാനേജറാണ്. ഭാര്യ വിദ്യ ഷാജി. അശ്വിന്‍, നിതിന്‍, ആദിത്യ എന്നിവര്‍ മക്കളാണ്.

  നവയുഗം സാംസ്‌കാരികവേദി എല്ലാവര്‍ഷവും നല്‍കി വരുന്ന അവാര്‍ഡിന്, 2017ല്‍  പരേതനായ ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും, മുന്‍മന്ത്രിയുമായ സഖാവ് ഇ.ചന്ദ്രശേഖരന്‍ നായരുടെ പേര് നല്‍കാന്‍ നവയുഗം കേന്ദ്രകമ്മിറ്റി തീരുമാനിയ്ക്കുകയായിരുന്നു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലധികമായി  സൗദി അറേബ്യയിലെ  വ്യവസായരംഗത്തും, സാമൂഹ്യസേവനരംഗത്തും, സാംസ്‌ക്കാരികരംഗത്തും നല്‍കിയ നിസ്വാര്‍ത്ഥ സേവനം വിലയിരുത്തിയാണ്, ടി.സി ഷാജിയെ ഈ അവാര്‍ഡിന് തെരെഞ്ഞെടുത്തത്. 
 
വെളിയം ഭാര്ഗ്ഗവന്‍, ഷാജി മതിലകം, സാജിദ് ആറാട്ടുപുഴ, ശ്രീദേവി ടീച്ചര്‍, മുഹമ്മദ് നജാത്തി, പി.ഏ.എം.ഹാരിസ്, ഡോ. സിദ്ദിഖ് അഹമ്മദ്, ഇ.എം.കബീര്‍  എന്നിവരായിരുന്നു മുന്‍വര്‍ഷങ്ങളില്‍ നവയുഗം പുരസ്‌ക്കാരം നേടിയ വ്യക്തിത്വങ്ങള്‍

Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഇന്ത്യന്‍ജനതയുടെ ജനപങ്കാളിത്തം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ കരുത്തു പകരും: യുഎഇ ഇന്ത്യന്‍ അംബാസിഡര്‍
ഓണ്‍ലൈന്‍ സേവനവുമായി യൂണിമണി എക്‌സ്‌ചേഞ്ച്
മൂന്നാമത് അംജദ് അലി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ജനുവരി 10ന്
മലപ്പുറത്തിന് വേണ്ടി 6 തവണയും കോൽക്കളിയിൽ ഒന്നാം സ്ഥാനം നേടി എടരിക്കോട് ടീം
കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈൻ വനിതകൾക്കായി നടത്തിയ സെമിനാർ ശ്രേദ്ധേയമായി
എന്‍ബികെ വാക്കത്തോണില്‍ ആയിരങ്ങള്‍ പങ്കെടുത്തു
കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കുക: കല കുവൈറ്റ്
പ്രത്യാശയുടെ വെളിച്ചം വിതറി കെഎംസിസി കാമ്പസ് കോണ്‍ഫറന്‍സിന് സമാപനം
അബുദാബിയില്‍ നിര്‍മിക്കുന്ന സിഎസ്‌ഐ പള്ളിയുടെ ശിലാസ്ഥാപനം ശനിയാഴ്ച
പൗരത്വ ഭേദഗതി ബില്ല് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
പ്രത്യാശയുടെ വെളിച്ചം വിതറി കെ.എം.സി.സി കാമ്പസ് കോൺഫറൻസ് സമാപിച്ചു
കെ.എം.സി.സി തലമുറ സംഗമം: നാലര പതിറ്റാണ്ടിന്‍റെ ഓർമകളുമായി അവർ ഒത്തുകൂടി
കെ.എം.സി.സി സര്‍ഗോത്സവം കലാമേള വ്യക്തിഗത വിജയികള്‍
കെഎംസിസി സര്‍ഗോത്സവം കലാമേള വ്യക്തിഗത വിജയികള്‍
പൗരത്വ ഭേദഗതി ബില്ല് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
കെഎംസിസി തലമുറ സംഗമം: നാലര പതിറ്റാണ്ടിന്റെ ഓര്‍മകളുമായി അവര്‍ ഒത്തുകൂടി
ആടുജീവിതത്തില്‍ നിന്നും മോചിതനായി അന്‍ഷാദ് നാട്ടിലേക്ക്
കൃപേഷിനു ശരത്തിനും വീട് ഒരുക്കിയ ഹൈബിക്ക് പ്രവാസികളുടെ അഭിനന്ദനം
റിയാദില്‍ വടംവലി അസോസിയേഷന്‍ രൂപീകരിച്ചു
ഇന്ത്യന്‍ എംബസിയില്‍ ടൂറിസം സെമിനാര്‍

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomma
CONTACT ARCHIVE ABOUT US PRIVACY POLICY
image image
To advertise email marketing@emalayalee.com

Copyright © 2017 LEGACY MEDIA INC. - All rights reserved.

Designed, Developed & Webmastered by NETMAGICS.COM