സഭക്ക് നേരെ ആക്രമണം; മൗണ്ട് ഒലിവ് ഇടവക പ്രമേയം പാസാക്കി മുഖ്യമന്ത്രിക്ക് അയച്ചു.
AMERICA
19-Nov-2019
രാജന്‍ വാഴപ്പള്ളില്‍
AMERICA
19-Nov-2019
രാജന്‍ വാഴപ്പള്ളില്‍

മൗണ്ട് ഒലിവ് (ന്യൂജേഴ്‌സി): മലങ്കര ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ക്ക് നേരെയും, സ്ഥാപനങ്ങള്‍ക്ക് നേരെയുമുള്ള അക്രമങ്ങള്‍ക്ക് എതിരെയും, സര്‍ക്കാരിന്റെ നിസംഗതക്കെതിരെയും മൗണ്ട് ഒലിവ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പ്രതിഷേധ യോഗം കൂടി പ്രമേയം പാസാക്കി മുഖ്യമന്ത്രി പിണറായി വിജയന് അയച്ചുകൊടുത്തു.
നവംബര്‍ 17 ഞായറാഴ്ച വി.കുര്‍ബാനയ്ക്ക് ശേഷം കൂടിയ യോഗത്തില്‍ വികാരി ഫാ.ഷിബു ഡാനിയേല്‍ മുഖ്യ വിശദീകരണം നല്‍കി. കോലഞ്ചേരിയില്‍ നടക്കുന്ന മഹാസമ്മേളനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഫാ.ഷിബു ഡാനിയല്‍ പരാമര്‍ശിച്ചു.
കാതോലിക്കേറ്റ് പതാകയുമായി ഭദ്രാസന അസംബ്ലി അംഗം ഷാജി വറുഗീസ് നിലകൊണ്ടു. സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജോര്‍ജ് തുമ്പയില്‍ അവതരിപ്പിച്ച പ്രമേയം ഐസക്ക് ലൂക്ക് പാസാക്കാമെന്ന് അഭിപ്രായപ്പെടുകയും ഏബ്രഹാം തോമസ് പിന്താങ്ങുകയും ചെയ്തു.
പരി.കാതോലിക്കാ ബാവയുടെ പ്രഭാഷണവും ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ കല്പനയും ടി.വി. സ്‌ക്രീനിലൂടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments