Image

സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് നാല് സൈനികരടക്കം ആറുപേര്‍ മരിച്ചു

Published on 18 November, 2019
സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് നാല് സൈനികരടക്കം ആറുപേര്‍ മരിച്ചു


ന്യൂഡല്‍ഹി: സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞു വീണതിനെത്തുടര്‍ന്ന് മഞ്ഞിനടിയില്‍ കുടുങ്ങിയ നാല് സൈനികരും രണ്ട് പോര്‍ട്ടര്‍മാരും മരിച്ചു. മഞ്ഞിനടിയില്‍ കുടുങ്ങിയ എല്ലാവരെയും രക്ഷപ്പെടുത്തി ഹെലിക്കോപ്റ്ററില്‍ സൈനിക ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ആറുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. എട്ട് സൈനികര്‍ മഞ്ഞിനടിയില്‍ കുടുങ്ങിയെന്ന റിപ്പോര്‍ട്ടുകളാണ് ആദ്യം പുറത്തുവന്നത്. രാത്രി വൈകിയാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്.

പട്രോളിങ് നടത്തുന്നതിനിടെയാണ് സൈനികര്‍ മഞ്ഞിനടിയില്‍ കുടുങ്ങിയതെന്നാണ് സൂചന. സമുദ്രനിരപ്പില്‍നിന്ന് 18,000 അടി ഉയരത്തിലുള്ള പ്രദേശത്താണ് മഞ്ഞുമല ഇടിഞ്ഞുവീണത്. ലോകത്തെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയാണ് സിയാച്ചിന്‍. കഴിഞ്ഞ മാസം ലഡാക്ക് സന്ദര്‍ശിച്ച കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സിയാച്ചിന്‍ മേഖല വിനോദ സഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു.


Join WhatsApp News
josecheripuram 2019-11-18 15:47:30
What politicians know about defense?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക