Image

പാര്‍ക്കിങ് ഉടമയുടെ ഉത്തരവാദിത്വത്തിലല്ല; സുപ്രധാന വിധിയുമായി സുപ്രീംകോടതി

Published on 18 November, 2019
പാര്‍ക്കിങ് ഉടമയുടെ ഉത്തരവാദിത്വത്തിലല്ല; സുപ്രധാന വിധിയുമായി സുപ്രീംകോടതി


ഹോട്ടല്‍, സിനിമാ തിയ്യറ്റര്‍, റെയില്‍വേ സ്‌റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വാഹനം പാര്‍ക്ക് ചെയ്യാനെത്തുമ്പോള്‍ കാണുന്ന ഒരു വാചകമുണ്ട്. പാര്‍ക്ക് അറ്റ് യുവര്‍ ഓണ്‍ റിസ്‌ക്. (വാഹനം പാര്‍ക്ക് ചെയ്യുന്നത് നിങ്ങളുടെ ഉത്തരവാദിത്വത്തില്‍) വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍ കൈയൊഴിയാനുള്ള മുന്‍കൂര്‍ ജാമ്യമാണ് ഈ വാക്കുകള്‍.  എന്നാല്‍, ഇത്തരം പാര്‍ക്കിങ്ങുകളില്‍ നിന്ന് വാഹനം മോഷണം പോകുകയോ, വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയോ ചെയ്താല്‍ ഇതിന്റെ ഉത്തരവാദിത്വം പാര്‍ക്കിങ് അനുവദിക്കുന്ന സ്ഥാപനത്തിനുണ്ടെന്നാണ് സുപ്രീംകോടതി വിധി. ഹോട്ടല്‍ പാര്‍ക്കിങ്ങില്‍ നിന്ന് കാര്‍ മോഷണം പോയതുമായി ബന്ധപ്പെട്ട കേസിലാണ് ഈ വിധി.

വാലറ്റ് പാര്‍ക്കിങ്ങ് സംവിധാനത്തില്‍ വാഹനം എങ്ങനെ പാര്‍ക്ക് ചെയ്യുന്നോ അതേ രീതിയില്‍ തിരിച്ച് നല്‍കേണ്ടത് പാര്‍ക്കിങ് ഒരുക്കുന്ന സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണ്. അഥവാ കേടുപാടുകള്‍ സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം പാര്‍ക്കിങ്ങിലെ ജീവനക്കാരന്റെ മേല്‍ ഇടരുതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക