Image

സുകുമാര കുറുപ്പ് ലുക്കില്‍ ദുല്‍ഖര്‍: ചിത്രം വൈറല്‍

Published on 18 November, 2019
സുകുമാര കുറുപ്പ് ലുക്കില്‍ ദുല്‍ഖര്‍: ചിത്രം വൈറല്‍


കേരളത്തിലെ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിത കഥ പറയുന്ന കുറുപ്പ് എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍. സിനിമയുടെ രണ്ടാം ഷെഡ്യൂല്‍ ഗുജറാത്തിലെ അഹമ്മാദബാദില്‍ പുരോഗമിച്ചു കൊണ്ടിരിക്കകുകയാണ്. ഇതിനിടെ ലൊക്കേഷനില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇതുവരെ സിനിമയിലെ ദുല്‍ഖറിന്റെ ലുക്ക് എങ്ങനെയാണെന്ന് ആലോചിച്ചിരുന്ന പ്രേക്ഷകര്‍ക്ക് മുന്നിലേക്കാണ് പുത്തല്‍ മേക്കോവറില്‍ ദുല്‍ഖര്‍ എത്തിയത്.

മുടി നീട്ടി വളര്‍ത്തി, മീശയും ബുള്‍ഗാന്‍ താടിയും വച്ച് ഇത്വരെ കാണാത്തൊരു ഗെറ്റപ്പിലാണ് ദുല്‍ഖര്‍ സല്‍മാന്‍ കുറിപ്പില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്തുവിട്ടതല്ല ചിത്രമെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ചിത്രം അതിവേഗം പ്രചരിച്ചു. 

സുകുമാരക്കുറുപ്പിന്റെ ഷൂട്ടിംഗ് സെപ്തംബറിലാണ് ആരംഭിച്ചത്. ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് ഒരുക്കുന്നത്. വേഫെയറര്‍ ഫിലിംസിന്റേയും എം സ്റ്റാര്‍ ഫിലിംസിന്റേയും ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന് പുറമേ, ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക