Image

വിമാനത്തില്‍ കയറുമ്പോള്‍ ദേഹാസ്വാസ്ഥ്യം, നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 18 November, 2019
വിമാനത്തില്‍ കയറുമ്പോള്‍ ദേഹാസ്വാസ്ഥ്യം, നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് ദേഹാസ്വസ്ഥ്യം. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ചെന്നൈയിലേക്ക് പോകാനിരിക്കേ, വിമാനത്തില്‍ കയറുമ്പോഴാണ് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്നലെ വൈകിട്ടോടെയാണ് സംഭവം ഉണ്ടാകുന്നത്. വിമാനത്താവളത്തിലെ പരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറുമ്പോഴാണ് ശ്രീനിവാസന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. നേരത്തെ മുതല്‍ ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടറുടെ ചികിത്സയിലാണ് ശ്രീനിവാസന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക