Image

തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ സൗജന്യ നിരക്കില്‍ ഡയാലിസിസ്

Published on 18 November, 2019
തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ സൗജന്യ നിരക്കില്‍ ഡയാലിസിസ്


കുവൈത്ത്: കുവൈറ്റ് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്റെ സഹകരണത്തോടെ തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ സൗജന്യ നിരക്കില്‍ ഡയാലിസിസ് ചെയ്തു കൊടുക്കുന്നു.

ഡയാലസിസ് സെന്ററിന്റെ ഉദ്ഘാടനം കേരള ക്രിസ്ത്യന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ ബിഷപ് ഡോ. ഉമ്മന്‍ ജോര്‍ജ് നിര്‍വഹിച്ചു. അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി.

നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ഡയാലസിസ് ചെയ്തു കൊടുക്കുന്നതിനാണ് ഈ സ്ഥാപനം തുടങ്ങിയതെന്ന് കെടിഎംസിസി പ്രസിഡന്റ് ജോണ്‍ എം. ജോണ്‍ അറിയിച്ചു.

അലക്‌സ് വര്‍ഗീസ്, ജോര്‍ജ് കോശി മൈലപ്ര, റോയി യോഹന്നാന്‍, സാബു ഏബ്രഹാം, സണ്ണി തോമസ്, ജേക്കബ് ജോണ്‍, ഡോ. സംസണ്‍ കെ.സാം, ജോര്‍ജ് മാത്യു കരിംകുറ്റിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക