Image

സര്‍ഗോത്സവം മാപ്പിള കലാമേളയ്ക്ക് 29നു അരങ്ങുണരും

Published on 18 November, 2019
സര്‍ഗോത്സവം മാപ്പിള കലാമേളയ്ക്ക് 29നു അരങ്ങുണരും


ദുബായ്: യുഎഇ ദേശീയ ദിനാഘോഷത്തിടനുബന്ധിച്ചു ദുബായ് കെഎംസിസി നടത്തുന്ന സര്‍ഗോത്സവം 2019 ന്റെ ഭാഗമായ മാപ്പിള കലാമേളയ്ക്ക് (മാപ്പിളപ്പാട്ട്, അറബനമുട്ട്, കോല്‍ക്കളി, വട്ടപാട്ട്, ദഫ്മുട്ട് മത്സരങ്ങള്‍) നവംബര്‍ 29ന് (വെള്ളി) ഗര്‍ഹൂദ് എന്‍.ഐ മോഡല്‍ സ്‌കൂളില്‍ അരങ്ങുണരും.

ഇമ്പമാര്‍ന്ന ഇശലുകളുടെ അകമ്പടിയോടെ ചിട്ടയും ചടുലവുമായ താളമേളച്ചുവടുവെപ്പോടെ നടത്തുന്ന കലാപ്രദര്‍ശനത്തിനു ആവേശം നല്‍കാന്‍ മുന്‍കാലങ്ങളിലെപോലെ കാണികളില്‍ ഈ വര്‍ഷം ക്ഷണിക്കപ്പെട്ട സഹൃദയ സമൂഹവും പ്രോത്സാഹനവുമായുണ്ടാകും.

സ്‌കൂള്‍ യുവജനോത്സവത്തിന്റെ മാന്വല്‍ അനുസരിച്ചു നടത്തുന്ന മത്സര പരിപാടിക്ക് അന്തിമരൂപം നല്‍കാന്‍ ചേര്‍ന്ന യോഗത്തില്‍ സര്‍ഗോത്സവം ചെയര്‍മാന്‍ അഷ്‌റഫ് കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു.കോഓര്‍ഡിനേറ്റര്‍ റിയാസ് മാണൂര്‍ പരിപാടികള്‍ വിശദീകരിച്ചു.ജാസിം ഖാന്‍ തിരുവനന്തപുരം, അസീസ് പന്നിത്തടം, അബ്ദുല്‍റഹ്മാന്‍ വലിയപറമ്പ,സിദ്ധിഖ് മരുന്നന്‍, കബീര്‍ വയനാട്,ബഷീര്‍ തിക്കോടി, ഷുഹൂദ് ബഫാഖി തങ്ങള്‍,സിദ്ധിഖ് ചൗക്കി, നസീര്‍ പാനൂര്‍, അമീന്‍ അബ്ദുള്‍കാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ നജീബ് തച്ചംപൊയില്‍ സ്വാഗതവും റാഫി പള്ളിപ്പുറം നന്ദിയും പറഞ്ഞു. സാഹിത്യ മത്സരങ്ങള്‍ 22ന് അല്‍ ബറാഹ കെഎംസിസി ആസ്ഥാനത്ത് നടക്കും. പങ്കെടുക്കുന്നവര്‍ ജില്ലാ മാനേജര്‍മാരുമായി ബന്ധപ്പെടണമെന്നു സര്‍ഗോത്സവം കമ്മിറ്റി അറിയിച്ചു.

വിവരങ്ങള്‍ക്ക്: 0556676846

റിപ്പോര്‍ട്ട്: നിഹ് മത്തുള്ള തൈയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക