Image

അച്ഛനൊപ്പമായിരുന്നു ഏറ്റവും ഒടുവിലത്തെ ബസ് യാത്ര,​ ഇപ്പോഴിതാ മകന്റെ കൂടെ: ഓര്‍മ്മകള്‍ പങ്കുവച്ച്‌ ശോഭന

Published on 18 November, 2019
അച്ഛനൊപ്പമായിരുന്നു ഏറ്റവും ഒടുവിലത്തെ ബസ് യാത്ര,​ ഇപ്പോഴിതാ മകന്റെ കൂടെ: ഓര്‍മ്മകള്‍ പങ്കുവച്ച്‌ ശോഭന

മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ശോഭന. ചെറിയ ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് താരം. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് താരം എത്തുന്നത്.


 സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ശോഭനയോടൊപ്പം സുരേഷ് ഗോപിയും, ദുല്‍ഖറും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഇടവേളയില്‍ പകര്‍ത്തിയ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. ശോഭന തന്നെയാണ് ചിത്രം തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചത്.

'ഞാന്‍ അവസാനമായി ഒരു ബസില്‍ കയറിയത് അനൂപിന്റെ അച്ഛന്റെ സിനിമയിലായിരുന്നു' എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്. നാടോടിക്കാറ്റ്, ടി.പി ബാലഗോപാലന്‍ എം.എ, സസ്‌നേഹം, കളിക്കളം എന്നീ സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളില്‍ ശോഭന നായികയായെത്തിയിരുന്നു. അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന് പേര് നിര്‍ണയിച്ചിട്ടില്ല. 2016ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'തിര' ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക