Image

ജനാര്‍ധന റെഡ്ഡിക്ക് ഉപാധികളോടെ ജാമ്യം

Published on 11 May, 2012
ജനാര്‍ധന റെഡ്ഡിക്ക് ഉപാധികളോടെ ജാമ്യം
ഹൈദരാബാദ്: അനധികൃത ഖനനകേസില്‍ ജയിലില്‍ കഴിയുന്ന കര്‍ണാടക മുന്‍മന്ത്രി ജി. ജനാര്‍ധന റെഡ്ഡിക്ക് ഉപാധികളോടെ ജാമ്യം. ഹൈദരാബാദിലെ സിബിഐ കോടതിയാണ് ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപയുടെ ജാമ്യത്തുകയിലും തുല്യ തുകയുടെ രണ്ട് ആള്‍ജാമ്യത്തിലുമാണ് ജാമ്യം. ബാംഗളൂരിലെ മറ്റ് കേസുകളില്‍ ഹാജരാകാനും ബെല്ലാരിയില്‍ തുടരാനും റെഡ്ഡിക്ക് കോടതി അനുവാദം നല്‍കിയിട്ടുണ്ട്. 

പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ അന്വേഷണത്തില്‍ ഇടപെടാനോ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ സെപ്തംബറിലാണ് ജനാര്‍ധന റെഡ്ഡിയെ അറസ്റ്റ് ചെയ്യുന്നത്. അതേസമയം ജാമ്യ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി ആവശ്യവുമായി ആന്ധ്ര ഹൈക്കോടതിയെ സമീപിക്കാനും നിര്‍ദേശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക