Image

കര്‍ഷകരില്‍നിന്ന്‌ വാങ്ങുന്ന കോഴിക്ക് വില കൂട്ടിനല്‍കണം : ജെ.മേഴ്‌സിക്കുട്ടിയമ്മ

Published on 18 November, 2019
കര്‍ഷകരില്‍നിന്ന്‌ വാങ്ങുന്ന കോഴിക്ക് വില കൂട്ടിനല്‍കണം : ജെ.മേഴ്‌സിക്കുട്ടിയമ്മ

അഞ്ചാലുംമൂട് : കര്‍ഷകരില്‍നിന്ന്‌ വാങ്ങുന്ന കോഴിക്ക് കെപ്‌കോ വില കൂട്ടിനല്‍കണമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു . തൃക്കടവൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ തുടങ്ങിയ ലഘു ഗ്രാമീണ വായ്പാപദ്ധതിയായ മുറ്റത്തെ മുല്ല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.


നൂറുകോഴിയെവരെ വളര്‍ത്തുന്ന യൂണിറ്റുകള്‍ക്ക് ലൈസന്‍സ് ആവശ്യമില്ലെന്നാണ്‌ സര്‍ക്കാരിന്റെ തീരുമാനം . അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ ആവശ്യമുള്ള കോഴിയിറച്ചി ഉത്പാദിപ്പിക്കാന്‍ മുറ്റത്തെ മുല്ല പദ്ധതിയിലൂടെ സാധിക്കണം . വേദിയിലുണ്ടായിരുന്ന കെപ്‌കോ ചെയര്‍പേഴ്‌സണ്‍ ജെ.ചിഞ്ചുറാണിയോട് കോഴിയെ വാങ്ങുന്ന വിലയും വില്‍ക്കുന്ന വിലയും മന്ത്രി ചോദിച്ചറിഞ്ഞു. 98 രൂപയ്ക്കു വാങ്ങി 168-ന് വില്‍ക്കുന്നതായി പറഞ്ഞപ്പോഴാണ് കര്‍ഷകര്‍ക്ക് വില കൂട്ടിനല്‍കണമെന്ന് മന്ത്രി പറഞ്ഞത് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക