Image

യാത്രാമൊഴി(കവിത: ഫൈസല്‍ മാറഞ്ചേരി)

ഫൈസല്‍ മാറഞ്ചേരി Published on 18 November, 2019
യാത്രാമൊഴി(കവിത: ഫൈസല്‍ മാറഞ്ചേരി)
ഒന്നും കയ്യില്‍ കരുതാതെ
യാത്ര പോകാറുണ്ട് ചിലര്‍

ഒരുപാട് ചോടുമായി യാത്ര പോകുന്നവരാണ് ചിലര്‍

ഒന്നും പറയാതെ യാത്ര പോകുന്നുവരുണ്ട് ചിലര്‍

എല്ലാവരെയും വിളിച്ചു വരുത്തി വയറു നിറച്ചുകൊടുത്തു
പോകുന്നവരാണ് ചിലര്‍

ചിലര്‍ യാത്ര കഴിഞ്ഞു വരുന്നത്
സ്‌നേഹത്തിന്റെ മധുരം കൊണ്ടാണ്

ചിലരോ വെറും കയ്യോടെ മുഖത്തൊരു വിഷാദ ചിരിയോടെ

വേറെ ചിലരുണ്ട് യാത്ര പോലും പറയാതെ ഒരു പോക്ക് പോകുന്നവര്‍

അവരാണ് ഇനി കാത്തിരിക്കേണ്ടാത്തവര്‍

ഒരു ചിരിയോ  നൊമ്പരമോ നമ്മുടെ ഓര്‍മയിലേക്ക് വലിച്ചെറിഞ്ഞു ഒരിക്കലും
മടങ്ങി വരാത്തവര്‍

അവര്‍ക്ക് മാത്രമാണീ
യാത്ര മൊഴി

യാത്രാമൊഴി(കവിത: ഫൈസല്‍ മാറഞ്ചേരി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക