Image

മസ്‌ക്കറ്റില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളവിംഗ് വിജ്ഞാനോത്സവം സംഘടിപ്പിച്ചു

ബിജു, വെണ്ണിക്കുളം Published on 18 November, 2019
മസ്‌ക്കറ്റില്‍   ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളവിംഗ് വിജ്ഞാനോത്സവം സംഘടിപ്പിച്ചു
മസ്‌കറ്റ്  ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളവിംഗിന്റെ ഈ വര്‍ഷത്തെ എന്റെ കേരളം എന്റെ മലയാളം  വിജ്ഞാനോത്സവം  മലയാളം ക്വിസ്  വെള്ളിയാഴ്ച സംഘടിപ്പിച്ചു. ബൗഷറിലെ കോളേജ് ഓഫ് ബാങ്കിംഗ് ആന്‍ഡ് ഫിനാസ് സ്റ്റഡീസ് ഓഡിറ്റോറിയത്തില്‍ രാവിലെ 8 മണി മുതല്‍ 4 മണി വരെയാണ് പരിപാടി നടന്നത്.

മക്ക ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജിങ് ഡയരക്ടറും സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീ മുഹമ്മദ് കുട്ടി ആയിരുന്നു പരിപാടി ഉത്ഘാടനം ചെയ്തത്. ബഹുമാനപെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ് പരിപാടികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു. കഴിഞ്ഞ 16 വര്‍ഷമായി കേരളത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെ ക്വിസ് മാസ്റ്ററായി പങ്കെടുപ്പിച്ചു നടത്തുന്ന പരിപാടിയില്‍ ഈ വര്‍ഷം  പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കൈരളി ടീവി ന്യൂസ് ഡയരക്ടറും ആയ ശ്രീ എന്‍ പി ചന്ദ്രശേഖരന്‍ ആണ് മത്സരം നയിച്ചത്.

 വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. കേരളത്തിന്റെ ഭാഷയും സംസ്‌കാരവും കുട്ടികളിലേക്ക് കൂടുതല്‍ എത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ഉദ്ദേശ്യം.

ക്വിസ് മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ അല്‍ ഗൂബ്ര ഒന്നാം സ്ഥാനവും  ഇന്ത്യന്‍ സ്‌കൂള്‍ ദാര്‍സൈറ്റ് രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ അല്‍ മബേല, ഇന്ത്യന്‍ സ്‌കൂള്‍ ദാര്‍സൈറ്റ്, ഇന്ത്യന്‍ സ്‌കൂള്‍ ഗൂബ്ര യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

 ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ ബേബി സാം സാമുവല്‍, മുന്‍ ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ഫിനാന്‍സ് ഡയറക്ടര്‍ ശ്രീ അംബുജാക്ഷന്‍ എന്നിവര്‍  വിജയികള്‍ക്കുള്ള സമ്മാനദാന ചടങ്ങില്‍ പങ്കെടുത്തു.


മസ്‌ക്കറ്റില്‍   ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളവിംഗ് വിജ്ഞാനോത്സവം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക