Emalayalee.com - ക്‌നാനായ കാത്തലിക് വനിതാ സമ്മേളനം ശ്രദ്ധേയമായി
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • ഫൊകാന
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

ക്‌നാനായ കാത്തലിക് വനിതാ സമ്മേളനം ശ്രദ്ധേയമായി

AMERICA 17-Nov-2019 അപര്‍ണ്ണ വള്ളിത്തോട്ടത്തില്‍
AMERICA 17-Nov-2019
അപര്‍ണ്ണ വള്ളിത്തോട്ടത്തില്‍
Share
ലാസ്‌വേഗസ്: ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.ഡബ്ല്യു.എഫ്.എന്‍.എ.) ലാസ് വേഗസില്‍വെച്ച് നവംബര്‍ 10, 11 തീയതികളില്‍ സംഘടിപ്പിച്ച വനിതാസമ്മേളനം വിജയകരമായി പര്യവസാനിച്ചു. വടക്കേ അമേരിക്കയിലെ വിവിധ ക്‌നാനായ കത്തോലിക്കാ സംഘടനകളില്‍ നിന്നും 350 ല്‍പ്പരം ക്‌നാനായ വനിതകള്‍ ഈ കൂട്ടായ്മയില്‍ പങ്കെടുത്തു.

നവംബര്‍ 10-ാം തീയതി ഞായറാഴ്ച വൈകുന്നേരം വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാല്‍ അര്‍പ്പിച്ച ദിവ്യബലിയോടുകൂടിയാണ് സമ്മേളനത്തിന് തിരശ്ശീല ഉയര്‍ന്നത്. വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാല്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കെ.സി.സി.എന്‍.എ. പ്രസിഡന്റ് അലക്‌സ് മഠത്തില്‍താഴെ, വിമന്‍സ് ഫോറം പ്രസിഡന്റ് ഡോ. ബീന ഇണ്ടിക്കുഴി, വൈസ് പ്രസിഡന്റ്‌ഡോ. സ്മിത തോട്ടം, ജനറല്‍ സെക്രട്ടറി ലിബി ചാക്കോ വെട്ടുകല്ലേല്‍, മറ്റ് ഭാരവാഹികളായ റോണി വാണിയപുരയ്ക്കല്‍, ഷാന്റി കോട്ടൂര്‍, ലിജി മേക്കര, അപര്‍ണ വള്ളിത്തോട്ടത്തില്‍ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.

19 യൂണിറ്റുകളുടെ പ്രാതിനിധ്യത്തോടുകൂടി നടത്തിയ മീറ്റ് ആന്റ് ഗ്രീറ്റ് പ്രോഗ്രാം ശ്രദ്ധേയമായി. ലാസ് വേഗസ് വിമന്‍സ് ഫോറം പ്രസിഡന്റ് ലിബി ചാക്കോ വെട്ടുകല്ലേല്‍ സ്വാഗതം പറഞ്ഞു. വിവിധ യൂണിറ്റുകള്‍ നൃത്തം, ഗാനം, സ്‌കിറ്റ് തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിച്ചു.

നവംബര്‍ 11 ന് തിങ്കളാഴ്ച രാവിലെ മോണ്‍. തോമസ് മുളവനാല്‍ അര്‍പ്പിച്ച ദിവ്യബലിക്കുശേഷം വിവിധ വിഷയങ്ങളെക്കുറിച്ച് സെമിനാറുകള്‍ നടത്തപ്പെട്ടു. മാനസിക അസുഖങ്ങള്‍, ആത്മഹത്യാപ്രവണതയും മയക്കുമരുന്നു ഉപയോഗവും എങ്ങനെ തടയാം എന്ന വിഷയത്തെക്കുറിച്ച് നടത്തപ്പെട്ട സെമിനാറില്‍ ആഞ്ചല ജോണ്‍ കോരത് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് എട്ട് വിഷയങ്ങളെക്കുറിച്ച് എട്ട് ഗ്രൂപ്പുകളായി തിരിച്ച് ഗ്രൂപ്പ് ചര്‍ച്ച നടത്തപ്പെട്ടു. വിവിധ സെമിനാറുകള്‍ക്ക് മീന സാജു, ഷീബ മുത്തോലത്ത്, സീന ചെറുശ്ശേരില്‍, ആന്‍ കരികുളം, റോഷ്‌നി കുര്യന്‍, ലിസ മാറമംഗലം, ലീന കുഞ്ഞമ്മാട്ടില്‍, പ്രമീള കാഞ്ഞിരത്തിങ്കല്‍, ജെസ്സി വെള്ളിയാന്‍, ജൂഡ്‌സി തെങ്ങുംതറയില്‍, സ്മിത വെട്ടുപാറപ്പുറം, കവിത മുകളേല്‍, ആന്‍ വെട്ടിക്കല്‍, ജിസ്‌ന ഓളിയില്‍, ബിന്ദു ചെന്നങ്ങാട്ട്, ബിജിലി കണ്ടാരപ്പള്ളില്‍, ജോമോള്‍ ചെറിയത്തില്‍, സ്വീറ്റ തെങ്ങുംതറയില്‍, സൂസന്‍ തെങ്ങുംതറയില്‍, ദിവ്യ വള്ളിപ്പടവില്‍, സുനിത മാക്കീല്‍, ആന്‍സി കൂപ്ലിക്കാട്ട്, ചാരി വണ്ടന്നൂര്‍, ലിസ് മാമ്മൂട്ടില്‍, സോണിയ ഓട്ടപ്പള്ളി, അന്‍ജന ചക്കുങ്കല്‍, ജിജി പൂതക്കരി, അന്‍ജല കോരത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഷീബ മുത്തോലം, ലിസ വട്ടക്കളം എന്നിവര്‍ ദിവ്യബലിയില്‍ അള്‍ത്താര ശുശ്രൂഷകരായിരുന്നു. ദിനു ജോജോ മണലേല്‍, ബെറ്റ്‌സി ഫിലിപ്പ്‌സ് എന്നിവര്‍ ബൈബിള്‍ വായിച്ചു. ആലീസ് ചാമക്കാല, റ്റീന മാനുങ്കല്‍, മേഴ്‌സി മാത്യു, അല്‍ഫോന്‍സ സ്റ്റീഫന്‍, ജെസി വെള്ളിയാന്‍, ബൃന്ദ ഇടുക്കുതറയില്‍, ഡെന്നി പുല്ലാപ്പള്ളില്‍, ശീതള്‍ മാറവെട്ടിക്കോട്ടത്തില്‍ എന്നിവരടങ്ങിയതായിരുന്നു ഗായകസംഘം. ലീലാമ്മ ഫ്രാന്‍സിസ്, ദിവ്യ വള്ളിപ്പടവില്‍ എന്നിവര്‍ യൂക്കറിസ്റ്റിക് മിനിസ്റ്റേഴ്‌സ് ആയിരുന്നു. മീറ്റ് ആന്റ് ഗ്രീറ്റ് പ്രോഗ്രാമിന്റെ തുടക്കത്തില്‍ 36 വനിതകള്‍ ഒരേനിറത്തിലുള്ള സാരിയണിഞ്ഞ് പ്രവേശിച്ചത് ആകര്‍ഷകമായി. ഡാനി പല്ലാട്ടുമഠം, ഷൈനി മൂലക്കാട്ട് എന്നിവര്‍ എം.സി.മാരായിരുന്നു. ഓഡിയോ ആന്റ് വിഷ്വല്‍ അനീഷ കാരിക്കാട്ട്, ആഷ്‌ലി മറ്റപ്പള്ളിക്കുന്നേല്‍, തുഷാര പൂഴിക്കാല എന്നിവര്‍ കോര്‍ഡിനേറ്റ് ചെയ്തു. വിമന്‍സ് ഫോറം ട്രിവിയ ഗെയിമിന് ദിനു മണലേല്‍, ചിന്നു തോട്ടം എന്നിവര്‍ നേതൃത്വം നല്‍കി. ലിജി മേക്കര, അല്‍ഫോന്‍സ സ്റ്റീഫന്‍, മേഴ്‌സി മാത്യു, ഷൈനി മംഗലത്തേട്ട് എന്നിവര്‍ മര്‍ത്തോമ്മാന്‍ ഗാനം ആലപിച്ചു. എല്‍സ കോട്ടൂര്‍ അമേരിക്കന്‍ ദേശീയഗാനം ആലപിച്ചു. ഗെയിംസിന് ജാക്കി താമരാത്ത്, ആലീസ് ചാമക്കാലായില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഡെന്നി പുല്ലാപ്പളളില്‍, നിറ്റ മാത്യു കിടാരം എന്നിവരായിരുന്നു കലാപരിപാടികളുടെ എം.സി.മാര്‍. റോണി വാണിയപുരയ്ക്കല്‍, അപര്‍ണ വള്ളിത്തോട്ടത്തില്‍, സിമി താനത്ത് എന്നിവര്‍ ചാരിറ്റി റാഫിള്‍ ടിക്കറ്റ് കിക്കോഫിന് നേതൃത്വം നല്‍കി. ഷാന്റി കോട്ടൂര്‍, ലിജി മേക്കര എന്നിവര്‍ സ്‌പോണ്‍സര്‍മാരെ പരിചയപ്പെടുത്തി.

ബാന്‍ക്വറ്റോടുകൂടി സമ്മേളനം സമാപിച്ചു. പ്രസിഡന്റ് ഡോ. ബീന ഇണ്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.സി.സി.എന്‍.എ. പ്രസിഡന്റ് അലക്‌സ് മഠത്തില്‍ത്താഴെ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ലിബി ചാക്കോ വെട്ടുകല്ലേല്‍ എം.സി. ആയിരുന്നു. വൈസ് പ്രസിഡന്റ് ഡോ. സ്മിത തോട്ടം സ്വാഗതം ആശംസിച്ചു. ലാസ്‌വേഗസ് ക്‌നാനായ അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍ തോമസ് മംഗലത്തേട്ട് സന്നിഹിതനായിരുന്നു. മറ്റ് ഭാരവാഹികളായ റോണി വാണിയപുരയ്ക്കല്‍, ഷാന്റി കോട്ടൂര്‍, ലിജി മേക്കര, അപര്‍ണ വള്ളിത്തോട്ടത്തില്‍, സിമി താനത്ത് തുടങ്ങിയവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.

വിമന്‍സ്‌ഫോറം മുന്‍ പ്രസിഡന്റുമാരായ മേരി മഠത്തില്‍പറമ്പില്‍, ഗ്രേസി വാച്ചാച്ചിറ, സ്മിത വെട്ടുപാറപ്പുറം എന്നിവരും സന്നിഹിതരായിരുന്നു.

സൈമണ്‍ & എത്സ കോട്ടൂര്‍ 5000 ഡോളര്‍ നല്‍കി ഡയമണ്ട് സ്‌പോണ്‍സറായിരുന്നു. 3000 ഡോളര്‍ നല്‍കിയ ജോസ് & ഡോ. അല്‍ഫോന്‍സ പുത്തന്‍പുരയില്‍ പ്ലാറ്റിനം സ്‌പോണ്‍സറായി. ഹെറിറ്റേജ് ടീം, കെ.സി.സി.എന്‍.എ. എന്നിവര്‍ 2000 ഡോളര്‍ നല്‍കി ഗോള്‍ഡ് സ്‌പോണ്‍സര്‍മാരായിരുന്നു. സിറിയക് & സിജു കൂവക്കാട്ടില്‍, ജോര്‍ജ് & ഫിന്‍സി നെടിയാകാലായില്‍, ജെയ്‌മോന്‍ & ഷൈനി നന്തികാട്ട്, ജോസഫ് & ബിനി ചെറുകര, ജോസ് & അനിത ഉപ്പൂട്ടില്‍, ജോണ്‍ & സ്മിത വള്ളിപ്പടവില്‍, ഹൂസ്റ്റണ്‍ കെ.സി.എസ്., മാത്യു & ജെയ്ന്‍ കണ്ടാരപ്പള്ളില്‍, പീറ്റര്‍ & സാലിക്കുട്ടി കുളങ്ങര, ഷാജി & മിനി എടാട്ട്, സ്റ്റീഫന്‍ & സിമി കിഴക്കേക്കുറ്റ്, സണ്ണി & ബീന ഇണ്ടിക്കുഴി, സ്റ്റീഫന്‍ & ജോസി പടിഞ്ഞാറേല്‍, റ്റോമി & നാന്‍സി ചക്കുങ്കല്‍ എന്നിവര്‍ സില്‍വര്‍ സ്‌പോണ്‍സര്‍മാരായിരുന്നു. ലാസ്‌വേഗസ് ക്‌നാനായ വനിതാസമ്മേളനം വിജയകരമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും പ്രത്യേകിച്ച് സ്‌പോണ്‍സര്‍മാര്‍ക്കും പ്രസിഡന്റ് ഡോ. ബീന ഇണ്ടിക്കുഴി നന്ദി രേഖപ്പെടുത്തി.

ജെയ്‌ഹോ ഫ്‌ളാഷ്‌മോബ് ഡാന്‍സ് ദിനു മണലേല്‍, ചിന്നു തോട്ടം എന്നിവര്‍ കോറിയോഗ്രാഫ് ചെയ്തു. അനില്‍ വര്‍മ്മ ഡി.ജെ. പ്രോഗ്രാമിന് നേതൃത്വം നല്‍കി. കവിത മുകളേല്‍ നേതൃത്വം നല്‍കിയ ഫാഷന്‍ഷോ വളരെയധികം പ്രശംസ പിടിച്ചുപറ്റി. ഷാന്റി കോട്ടൂരിന്റെ നന്ദി പ്രകാശനത്തോടെ സമ്മേളനത്തിന് തിരശ്ശീല വീണു.
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഒ.സി.ഐ. കാര്‍ഡിന്റെ ഗ്ലാമര്‍ പോയി; നിസാര കാര്യത്തിനും റദ്ദാക്കാം
നയാഗ്ര മലയാളി സമാജത്തിന്റെ 2020 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു
അഷ്ടമിയുടെ പഞ്ചാരി മേളം നിറഞ്ഞ തിരുവൈക്കം (എന്റെ വൈക്കം 1: ജയലക്ഷ്മി)
ഇമ്പീച്ഛ് ട്രമ്പ് 2020 തിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കി (ബി ജോണ്‍ കുന്തറ)
ബി.എസ്.എന്‍.എല്ലിന് വിഷമം തോന്നുമോ ആവോ!(അഭി: കാര്‍ട്ടൂണ്‍)
ഹൂസ്റ്റണില്‍ സംയുക്ത ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 25 നു
എഞ്ചിന്‍ തകരാറിനെത്തുടര്‍ന്ന് വിമാനം ഹൈവേയില്‍ ഇടിച്ചിറക്കി
ക്രിസ്മസിന്റെ പിറ്റേന്ന് 2,000 അടി വീതിയുള്ള ഛിന്നഗ്രഹം ഭൂമിയെ കടന്നുപോകുമെന്ന് നാസ
നിസ പി. തോമസിന്റെ പൊതുദര്‍ശനം ഞായറാഴ്ച
പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ മുസ്ലിംകളെ രണ്ടാംകിട പൗരന്മാരാക്കാന്‍ ശ്രമിക്കുന്നു: ആന്‍ഡ്രെ കാഴ്‌സണ്‍
യു.എസ് പൗരത്വത്തിനു അപേക്ഷിക്കുമ്പോള്‍ പ്രശ്നമാകുന്ന സ്വഭാവ ദൂഷ്യങ്ങള്‍
പ്രസിഡണ്ട് ട്രമ്പിനെതിരായ ഇമ്പീച്ച്‌മെന്റ് പ്രമേയം ആദ്യഘട്ടം കടന്നു
സംഘടനകളുടെ ശ്രദ്ധയ്ക്ക് ഒരു ജനപ്രിയ വിചാരം (ബെന്നി വാച്ചാച്ചിറ)
പൗരത്വ ബിൽ: മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് അമേരിക്ക
ഇന്ത്യ മുട്ടുകുത്തുകയില്ല, നമ്മള്‍ നിശബ്ദരാകുകയുമില്ല: മുഖ്യമന്ത്രി
കെ. മാധവന്‍ സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി ഇന്ത്യയുടെ കണ്‍ട്രി ഹെഡ്
കൂട്ടുകുടുംബം നാടകം കിക്കോഫ് ഓഫ് താമ്പായില്‍ നടന്നു
ഡബ്ല്യൂ. എം. സി. ഗ്ലോബല്‍ നേതാക്കള്‍ ഓ.സി. ഐ. പ്രശ്‌നപരിഹാരത്തിന് നിവേദനം നല്‍കി
കോണ്‍ഗ്രസംഗം പ്രമീള ജയപാലിന്റെ കഷ്മീര്‍ പ്രമേയം രാജ്യാന്തര ശ്രദ്ധ നേടി
ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomma
CONTACT ARCHIVE ABOUT US PRIVACY POLICY
image image
To advertise email marketing@emalayalee.com

Copyright © 2017 LEGACY MEDIA INC. - All rights reserved.

Designed, Developed & Webmastered by NETMAGICS.COM