Image

സ്വത്ത് തര്‍ക്കം: ജീവിച്ചിരിക്കുന്ന അമ്മയ്ക്ക് മകന്‍ കുഴിമാടമൊരുക്കി; കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശം

Published on 17 November, 2019
സ്വത്ത് തര്‍ക്കം: ജീവിച്ചിരിക്കുന്ന അമ്മയ്ക്ക് മകന്‍ കുഴിമാടമൊരുക്കി; കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശം

മലപ്പുറം: ജീവിച്ചിരിക്കേ മാതാവിന് കുഴിമാടം ഒരുക്കിയ കേസില്‍ ഒത്തുതീര്‍പ്പിന് തയ്യാറാകാതിരുന്ന മകന്റെ പേരില്‍ കേസെടുക്കാന്‍ തിരൂര്‍ പൊലീസിനോട് വനിതാ കമ്മിഷന്‍ നിര്‍ദേശിച്ചു. തിരുനാവായ കൊടക്കല്‍ സ്വദേശിയും ബി.എസ്.എന്‍.എല്‍. ജീവനക്കാരനുമായ സിദ്ദീഖാണ് സ്വത്ത് സംബന്ധമായ തര്‍ക്കത്തെത്തുടര്‍ന്ന് എഴുപതുകാരിയായ മാതാവിന് കുഴിമാടമൊരുക്കിയത്.

ഇയാള്‍ക്കെതിരേ മാതാവ് നേരത്തേ വനിതാ കമ്മിഷനെ സമീപിച്ചിരുന്നു. വിഷയം കമ്മിഷന്‍ ഏറ്റെടുക്കുകയും കുഴിമാടം മൂടാന്‍ ഇയാളോട് നിര്‍ദേശിക്കുകയും ചെയ്തു. നാട്ടുകാരും ബന്ധുക്കളും ഇയാളോട് ചര്‍ച്ചനടത്തിയിട്ടും യാതൊരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും തയ്യാറാവാത്തതിനാലാണ് കമ്മിഷന്‍ കേസ് പോലീസിന് കൈമാറിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക