Image

അയ്യപ്പ ഭക്തര്‍ക്ക് ആശംസകള്‍ നേര്‍ന്ന് ഉണ്ണി മുകുന്ദന്‍

Published on 17 November, 2019
അയ്യപ്പ ഭക്തര്‍ക്ക് ആശംസകള്‍ നേര്‍ന്ന് ഉണ്ണി മുകുന്ദന്‍

കൊച്ചി: ശബരിമല യുവതീ പ്രവേശന വിധി വന്നതിനു പിന്നാലെ വൃശ്ചികം ഒന്നിന് മാലയിട്ട് മലകയറുന്ന അയ്യപ്പഭക്തന്മാര്‍ക്ക് ആശംസകളുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ആചാരങ്ങള്‍ പാലിച്ച് വിശ്വാസങ്ങള്‍ മുറുകെ പിടിച്ച് മലകയറാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് ഉണ്ണി മുകുന്ദന്‍ മണ്ഡലകാലം ആശംസിക്കുന്നത്.

ഉണ്ണിമുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്.

'ആചാരങ്ങള്‍ പാലിച്ച് വിശ്വാസങ്ങള്‍ മുറുകെ പിടിച്ച് വൃത ശുദ്ധിയുടേയും, മന ശുദ്ധിയുടേയും, ശരണം വിളികളുടേയും പുണ്യ ദിനങ്ങള്‍ക്ക് ആരംഭം കുറിച്ച് വീണ്ടും ഒരു വൃശ്ചിക പുലരി കൂടി....ഏവര്‍ക്കും ഭക്തി സാന്ദ്രമായ ഒരു മണ്ഡലകാലം ആശംസിക്കുന്നു' 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക