Image

ശബരിമല: കോടതി ഉത്തരവില്‍ വ്യക്തതയില്ലെന്ന് സീതാറാം യെച്ചൂരി

Published on 17 November, 2019
ശബരിമല: കോടതി ഉത്തരവില്‍ വ്യക്തതയില്ലെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ശബരിമല വിഷയത്തിലെ സുപ്രീം കോടതി ഉത്തരവില്‍ വ്യക്തതയില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിശാല ബെഞ്ചിന്റെ തീര്‍പ്പ് വരുന്നത് വരെ കാത്തിരിക്കാനാണ് ഭൂരിപക്ഷ വിധി. സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും കോടതി പറയുന്നത് അനുസരിക്കുകയാണ് സര്‍ക്കാരിന്റെ ദൗത്യമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

അതേസമയം ശബരിമല യുവതീ പ്രവേശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നതാകണം പാര്‍ട്ടി നയമെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന പോളിറ്റ് ബ്യുറോ യോഗം ധാരണയില്‍ എത്തി. 

ആക്ടിവിസ്റ്റുകള്‍ക്ക് ആക്ടിവിസം കാണിക്കാനുള്ള ഇടമല്ല ശബരിമലയെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവനയില്‍ സി.പി.എം പി.ബി അതൃപ്തി പ്രകടിപ്പിച്ചു. കടകംപള്ളിയുടെ പ്രസ്താവന അനാവശ്യമായിരുന്നെന്ന് പി.ബി വിലയിരുത്തി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തന്നെ ആക്ടിവിസ്റ്റുകളുടേതാണ്. കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന നയം ശബരിമലയില്‍ തുടരണം. ആരെയും ബലം പ്രയോഗിച്ച് ശബരിമലയില്‍ കയറ്റില്ലെന്നും പി.ബി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക