Image

യു.ഡി.എഫ് വിജയികള്‍ക്ക് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അഭിനന്ദനങ്ങള്‍ നേര്‍ന്നു

ജോയിച്ചന്‍ പുതുക്കുളം Published on 17 November, 2019
യു.ഡി.എഫ് വിജയികള്‍ക്ക് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അഭിനന്ദനങ്ങള്‍ നേര്‍ന്നു
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ലീല മാരേട്ടും, .യു.എസ്.എയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പോള്‍ പറമ്പിയും അരൂരില്‍ നിന്നു വിജയിച്ച ഷാനിമോള്‍ ഉസ്മാനേയും, എറണാകുളത്തുനിന്നും വിജയിച്ച ടി.ജെ. വിനോദിനേയും, മഞ്ചേശ്വരത്തുനിന്നും വിജയിച്ച എം.സി ഖമറുദിനേയും നേരില്‍ കണ്ട് അഭിനന്ദനങ്ങള്‍ അറിയിച്ചു.  നിയമസഭയിലെ സത്യപ്രതിജ്ഞാവേളയില്‍ ലീല മാരേട്ടും, പോള്‍ പറമ്പിയും സന്നിഹിതരായിരുന്നു.

ഷാനിമോള്‍ ഉസ്മാന്റെ അരൂരിലെ വിജയം ഇരട്ടിമധുരമായി. കഴിഞ്ഞ ലോക്‌സഭയിലേക്കുള്ള പരാജയത്തിനുശേഷം കഴിഞ്ഞ 55 വര്‍ഷമായി ഇടതുപക്ഷ കോട്ടയായ അരൂര്‍ നിയോജകമണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുത്തത് തകര്‍പ്പന്‍ വിജയമായി ലീല മാരേട്ട് അഭിപ്രായപ്പെട്ടു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാരേട്ട് സംബന്ധിച്ചത് കൃതജ്ഞതാപൂര്‍വ്വം സ്മരിക്കുകയുണ്ടായി. തന്റെ പിതാവായ തോമസ് സാറിന്റെ നാഷണല്‍ കോണ്‍ഗ്രസിനുള്ള സംഭാവനകള്‍ എടുത്തുപറയുകയുണ്ടായി.

കോണ്‍ഗ്രസിന്റെ ശക്തമായ രണ്ടു സീറ്റുകളായ വട്ടിയൂര്‍ക്കാവും കോന്നിയും നഷ്ടപ്പെട്ടതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. കോണ്‍ഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി അടുത്ത നിയമസഭാ ഭരണം പിടിച്ചെടുക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. അതിനുവേണ്ട എല്ലാ പിന്തുണയും സാമ്പത്തിക സഹായവും ഇന്ത്യന്‍ ഓവര്‍ഗീസ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു.

യു.ഡി.എഫ് വിജയികള്‍ക്ക് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അഭിനന്ദനങ്ങള്‍ നേര്‍ന്നു
യു.ഡി.എഫ് വിജയികള്‍ക്ക് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അഭിനന്ദനങ്ങള്‍ നേര്‍ന്നു
Join WhatsApp News
പഴയ കോൺഗ്രസുകാരൻ 2019-11-17 14:11:56

ഉണ്ടചോറിന് നന്ദി കാണിക്കാതെ, അമേരിക്കൻ രാഷ്ട്രീയത്തിന് എന്തെങ്കിലും സംഭാവന ചെയ്യാതെ, നാട്ടിലെ ഊച്ചാളി രാഷ്ട്രീയത്തിൽ ആർത്തട്ടഹസിക്കുന്ന ഒരു കൂട്ടം പ്രവാസി കൂട്ടായ്മയെന്ന് ഈ സംഘത്തെ വിശേഷിപ്പിക്കാം. ഇവരുടെയൊക്കെ മക്കൾ വളരുന്നത് ഇന്ത്യയിലോ അമേരിക്കയിലോ? നാടുനന്നാക്കാൻ ഇഷ്ടംപോലെ ചെന്നിത്തല മുതൽ മാണി  ആശാൻ വരെ നേതാക്കന്മാർ നാട്ടിലുണ്ട്. ഈ കൂട്ടായ്മകൾ ഖദർ ധരിച്ചു നടക്കുന്നത് കാണുന്നുമില്ല. നെഹ്രുവും ഗാന്ധിയും ചെയ്തപോലെ പ്രവാസി നാട് ഉപേക്ഷിച്ച് ഇന്ത്യയിൽ പോയി ഒരു എം.എൽ.യോ മന്ത്രിയോ ആവാൻ നോക്കുക. ശ്രമിച്ചാൽ കുറഞ്ഞപക്ഷം ഒരു പഞ്ചായത്ത് മെമ്പറെങ്കിലും ആകാൻ സാധിക്കും.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക