Image

ഒരു മില്യണിലധികം കാഴ്ചക്കാരുമായി തമ്ബിയുടെ ടീസര്‍

Published on 17 November, 2019
ഒരു മില്യണിലധികം കാഴ്ചക്കാരുമായി തമ്ബിയുടെ ടീസര്‍

മലയാളത്തിന്‍റെ സൂപ്പര്‍ സംവിധായകന്‍ ജീത്തു ജോസഫ് ആദ്യമായി തമിഴില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസര്‍ ഇനങ്ങളെ റിലീസ് ചെയ്തു. തമ്ബി എന്നാണ് ചിത്രത്തിന്‍റെ പേര്. കാര്‍ത്തി, സത്യരാജ്, ജ്യോതിക, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ജ്യോതികയും, കാര്‍ത്തിയും ആദ്യമായാണ് ഒരു ചിത്രത്തില്‍ ഒരുമിച്ച്‌ അഭിനയിക്കുന്നത്. ടീസര്‍ യൂട്യൂബില്‍ ഒരു മില്യണിലധികം കാഴ്ചക്കാരുമായി മുന്നേറുകയാണ്.


സഹോദരങ്ങളായിട്ടാണ് ഇരുവരും സിനിമയില്‍ എത്തുന്നത്. വയാകോം 18 സ്റുഡിയോസിന്റെ ബാനറില്‍ പാരലല്‍ മൈന്‍ഡ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഡിസംബറില്‍ പ്രദര്‍ശനത്തിന് എത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക