Image

ഫാത്തിമയുടെ മൃതദേഹം നിന്നിരുന്നത് മുട്ടുകുത്തിയ നിലയിലാണ്; നിര്‍ണായക തെളിവുകളുമായി കുടുംബം

Published on 16 November, 2019
ഫാത്തിമയുടെ മൃതദേഹം നിന്നിരുന്നത് മുട്ടുകുത്തിയ നിലയിലാണ്; നിര്‍ണായക തെളിവുകളുമായി കുടുംബം


ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ നിര്‍ണായക തെളിവുകളുമായി കുടുംബം. ഫാത്തിമയുടെ മൃതദേഹം ആദ്യം കണ്ട സഹപാഠി ഫാത്തിമയുടെ പിതാവിന് അയച്ച ശബ്ദസന്ദേശമാണ് ഇപ്പോള്‍ നിര്‍ണ്ണായകമായിരിക്കുന്നത്. ഈ തെളിവുകള്‍ കുടുംബം െ്രെകംബ്രാഞ്ചിന് കൈമാറി.

ഫാത്തിമ മുട്ടുകുത്തിയ നിലയിലാണ് തൂങ്ങിയിരിക്കുന്നത് എന്ന് പറയുന്ന ശബ്ദസന്ദേശമാണ് പ്രധാനതെളിവ്. മൃതദേഹം ആദ്യം കണ്ട സഹപാഠി ഫാത്തിമയുടെ മാതാപിതാക്കള്‍ക്ക് അയച്ച വാട്‌സ്ആപ്പ് ശബ്ദസന്ദേശമാണിത്. ഫാത്തിമ നൈലോണ്‍ കയറില്‍ തൂങ്ങി മരിച്ചുവെന്നാണ് എഫ്‌ഐആറില്‍ പോലീസ് കുറിക്കുന്നത്.

ഇതിന് പുറമെ മരിക്കുന്നതിന് മുന്‍പുള്ള 28 ദിവസങ്ങളില്‍ ഫാത്തിമ തന്റെ സ്മാര്‍ട്ട് ഫോണില്‍ ചില വിവരങ്ങള്‍ കുറിപ്പുകളായി എഴുതിവെച്ചിരുന്നു. ഇതില്‍ നിര്‍ണായക വിവരങ്ങളുണ്ടെന്നും ഇത് മരണകാരണത്തിലേക്ക് വഴിചൂണ്ടുന്നതാണെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

തന്റെ മാര്‍ക്ക് ഷീറ്റുമായി ബന്ധപ്പെട്ട് ഫാത്തിമ ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചിലത് സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നു. തുടര്‍ന്ന് തിരുത്തല്‍ ആവശ്യപ്പെട്ട് ഫാത്തിമയുടെ സുഹൃത്തുക്കള്‍ നിലവില്‍ ആരോപണവിധേയനായ സുദര്‍ശന്‍ പത്മനാഭന്‍ എന്ന അധ്യാപകനെ സമീപിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം വ്യക്തമാക്കുന്ന വോയ്‌സ് മെസേജും കുടുംബത്തിന്റെ പക്കലുണ്ട്. ഇതും പരിശോധിച്ച് മുന്നോട്ട് പോക ണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക