Image

ആചാരങ്ങള്‍ നിലനില്‍ക്കണം: ശബരിമലയില്‍ യുവതീ പ്രവേശം അനുവദിക്കരുതെന്ന് മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി

Published on 16 November, 2019
ആചാരങ്ങള്‍ നിലനില്‍ക്കണം: ശബരിമലയില്‍ യുവതീ പ്രവേശം അനുവദിക്കരുതെന്ന് മേല്‍ശാന്തി  വാസുദേവന്‍ നമ്പൂതിരി


പമ്പ: ശബരിമല വിശ്വാസമെന്ന് പറയുന്നത് നൂറ്റാണ്ടുകള്‍ നിലനില്‍ക്കുന്ന ആചാരമാണെന്ന് ശബരിമല മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി. ആചാരങ്ങള്‍ നിലനിര്‍ത്തണം, അയ്യപ്പന്റെ കാര്യത്തിലുള്ളത് ആരെയും ഉപദ്രവിക്കാത്ത ആചാരമാണെന്നും വാസവന്‍ നമ്പൂരിതി പറഞ്ഞു. അതിനാല്‍ ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കരുതെന്നും മേല്‍ശാന്തി വ്യക്തമാക്കി.

ആചാരങ്ങളും അനാചാരങ്ങളും തമ്മിലുളള വ്യത്യാസം കണ്ടെത്തുന്നതിലും അപാകതകളുണ്ട്. അതിനാല്‍ തന്നെ അനാചാരമാണോ എന്ന് കണ്ടെത്താന്‍ പഠനങ്ങളാവശ്യമാണ്. നിലവില്‍ സ്ത്രീകള്‍ കയറാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും നിലവില്‍ സ്ഥാനമൊഴിയുന്ന മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി പ്രതികരിച്ചു

അതേസമയം ശബരിമലയുടെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത സംഭവങ്ങളുണ്ടായ വര്‍ഷമാണ് കടന്നുപോയത്. യുവതികള്‍ നടപ്പന്തല്‍ വരെ കയറിയപ്പോള്‍ വിഷമമുണ്ടായെന്നും അദേഹം പ്രതികരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക