Image

ചില നവോത്ഥാന സാരഥികള്‍: മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍

മണ്ണിക്കരോട്ട് Published on 16 November, 2019
ചില നവോത്ഥാന സാരഥികള്‍:  മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ 2019-നവംബര്‍ സമ്മേളനം 10-ാം തീയതി ഞായര്‍ വൈകീട്ട് 3 മണിക്ക് സ്റ്റാഫറ്ഡിലെ ദേശി ഇന്ത്യന്‍ റസ്റ്റൊറന്റില്‍ സമ്മേളിച്ചു. ഈ സമ്മേളനത്തില്‍ പ്രധാനപ്പെട്ട രണ്ട് വിഷയങ്ങളാണ് ചര്‍ച്ചയ്‌ക്കെടുത്തത്. സജി പുല്ലാട് എഴുതി സംഗീതം നല്‍കിയ പ്രളയാനന്തരം എന്ന ഗാനവും തോമസ് കളത്തൂര്‍ എഴുതിയ ചില നവോത്ഥാന സാരഥികള്‍ എന്ന പ്രബന്ധവും. സമ്മേളനത്തിന് അധ്യക്ഷത വഹിച്ച മണ്ണിക്കരോട്ട് കൂടിവന്ന എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു.

സജി പുല്ലാടിന്റെ ഗാനാവതരണമായിരുന്നു ആദ്യഇനം. ഒരു കലാകുടുംബത്തിലെ അംഗമായ സജി സംഗീതത്തില്‍ വളരെ തല്‍പരനാണ്. പ്രസിദ്ധ സംഗീത സംവിധായകന്‍ ജോസി പുല്ലാട് അദ്ദേഹത്തിന്റെ ജേഷ്ഠസഹോദരനാണ്. കഴിഞ്ഞവര്‍ഷം നാട്ടിലുണ്ടായ ഭീകരമായ പ്രളയത്തിന്റെ കെടുതിയില്‍ പെട്ട ചിലരുടെ സങ്കടകരമായ സാക്ഷ്യമൊഴി അദ്ദേഹത്തെ പ്രളയാന്തരം എന്ന ഈ ഗാനരചനയ്ക്ക് പ്രേരിപ്പിച്ചു. അദ്ദേഹംതന്നെ സംഗീതം പകര്‍ന്നു. അത് സജിയും മകളും ചേര്‍ന്ന് ആലപിച്ചു. ദുഖത്തിന്റെയും നെടുവീര്‍പ്പിന്റെയും കയ്പുനീര്‍ കലര്‍ന്ന ഈ ഗാനം സദസ്യര്‍ നിറകണ്ണുകളോടെയാണ് ശ്രവിച്ചത്. അവസാനം ഗാനരചയിതാവ് ചോദിക്കുന്നു ആര്‍ക്കവേണ്ടിയാണ് അനാവശ്യമായ സമ്പാദിച്ചു കൂട്ടുന്നത്? അദ്ദേഹംതന്നെ മറുപടിയും പറയുന്നു, എല്ലാം നാഥനുവേണ്ടി അര്‍പ്പിക്കൂ.

തുടര്‍ന്ന് തോമസ് കളത്തൂര്‍ എഴുതിയ കേരളത്തിലെ ചില നവോത്ഥാന സാരഥികള്‍ എന്ന പ്രബന്ധം അവതരിപ്പിച്ചു. 18-ാം നൂറ്റാണ്ടില്‍ കേരളക്കരയില്‍ ജ•മെടുത്ത നവോത്ഥാന പ്രസ്ഥാനങ്ങളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമായിരുന്നു ഈ പ്രബന്ധം. 'ബ്രാഹ്മണ്യമേധാവിത്വവും ഫ്യൂഡല്‍ പ്രഭുക്കളുടെ ചൂഷണവും അന്ധവിശ്വാസങ്ങളും മറ്റ് ദുരാചാരാങ്ങളും കൊടികെട്ടി വാണിരുന്ന കാലം. തൊട്ടുകൂടാത്തവര്‍, തീണ്ടിക്കൂടാത്തവര്‍, ദൃഷ്ടിയില്‍ പെട്ടാല്‍പോലും ദോഷമുള്ളവര്‍ എന്നിങ്ങനെയുള്ള ജാതിക്കോമരങ്ങള്‍ ഉറഞ്ഞാടുന്ന കാലം.' മനുഷ്യ നിര്‍മ്മിതമായ ഈ അസ്വാതന്ത്രത്തിനും അന്തരങ്ങള്‍ക്കും മാറ്റം വരുത്താന്‍ പാശ്ചാത്യ മിഷനറിമാരുടെ ആഗമനം വളരം സഹായിച്ചു. ഈ കാലയളവില്‍ കേരളത്തില്‍ ജ•മെടുത്ത നവോത്ഥാന സാരഥികളായിരുന്നു കളത്തൂരിന്റെ പ്രബന്ധത്തിലെ പ്രധാന പ്രതിപാദ്യം.
അദ്ദേഹം, വിദ്വാന്‍കുട്ടി എന്ന രാമയ്യന്‍, അയ്യപ്പന്‍ എന്ന ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണഗുരുസ്വാമികള്‍, മഹാത്മ അയ്യങ്കാളി, വൈക്കം അബ്ദുള്‍ ഖാദര്‍ മൗലവി, പൊയ്കയില്‍ കുമാരഗുരു അഥവാ പൊയ്കയില്‍ അപ്പച്ചന്‍ എന്ന പൊയ്കയില്‍ യോഹന്നാന്‍ എന്നിവരുടെ ജീവിതത്തിലെ പ്രധാന ഭാഗങ്ങളും അവര്‍ നവോത്ഥാനത്തിനു നല്‍കിയ സംഭാവനകളും വിവരിച്ചു. 

സദസ്യര്‍ വളരെ ശ്രദ്ധയോട് പ്രബന്ധം ശ്രവിച്ചു. പൊതുചര്‍ച്ചയില്‍ ഓരോരുത്തരും അവരവരുടെ അഭിപ്രായം അറിയിച്ചു പൊന്നു പിള്ള, റവ. ഡോ. തോമസ് അമ്പലവേലില്‍, ജോയി ചെഞ്ചേരില്‍, സജി പുല്ലാട്. എ.സി. ജോര്‍ജ്, നൈനാന്‍ മാത്തുള്ള, ചാക്കൊ മുട്ടുങ്കല്‍, ടോം വിരിപ്പന്‍, കുരിയന്‍ മ്യാലില്‍, ജോസഫ് തച്ചാറ, ടി.എന്‍. സാമുവല്‍, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ പങ്കെടുത്തു. 

പൊന്നു പിള്ള ഏവര്‍ക്കും കൃതഞ്ജത രേഖപ്പെടുത്തി. അടുത്ത സമ്മേളനം ഡിസംബര്‍ രണ്ടാം ഞായറാഴ്ച (ഡിസംബര്‍ 8 ) നടക്കുന്നതാണ്.
മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്:
 മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), 
ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950,  
ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217

ചില നവോത്ഥാന സാരഥികള്‍:  മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ചില നവോത്ഥാന സാരഥികള്‍:  മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ചില നവോത്ഥാന സാരഥികള്‍:  മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ചില നവോത്ഥാന സാരഥികള്‍:  മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍
Join WhatsApp News
ബോറൻ മത്തായി 2019-11-16 14:23:10
കുറച്ചു  സ്ഥിരം ബോറൻ കസേര കുറ്റികൾ  വന്നു നവോത്ഥാനം ചർച്ച നടത്തിയാൽ വല്ല ഗുണമുണ്ടോ  ചർച്ച പ്രവൃത്തിയിൽ  കൊണ്ടുവരണം. അതാണ്‌  വേണ്ടത് .
Mathew Joys 2019-11-16 22:56:37
Pandit Karuppan, Mannathu Padmanabhan, V.T.Bhattathirippad, Dr. Palpu, Kumaranasan, Vakkom Moulavi, Blessed Kuriakose Elias Chavara are the 7 prominent social reformers who invested their life to change the cultural status of the state. I hope to elaborate the list including EMS Nampoothirippadu- than limiting few leaders found in the article. Google can provide more info on this topic. But Kalthoors attempt to remind Few of the good old Leaders must be appreciated.
ബോറടി മാറ്റാൻ 2019-11-16 22:58:43
പറ്റിയ പേര് : ബോറൻ മത്തായി . ഒരാൾ എങ്ങനെ ചിന്തിക്കുന്നുവോ അങ്ങനെ ആയിതീരുമെന്നാണ് അറിവുള്ളവർ പറയുന്നത് . തലചോറ് ഉണങ്ങി പോകുന്നതുകൊണ്ടാണ് ബോറാണ് എന്ന് തോന്നുന്നത് . ആദ്യം ബോറൻ മത്തായി അത് പ്രവർത്തന ക്ഷമമാക്കുക . അതിന് ഇങ്ങനെയുള്ള മീറ്റിങ്ങുകളിൽ പോയി ഒരു കസേര കുറ്റിയായി  മാറുക . ആദ്യം ബോറായി തോന്നും . കുറേ കഴിയുമ്പോൾ , ചുക്കൻഅടിച്ചുപോയ കോശങ്ങൾ പ്രവർത്തിക്കാൻ തുടങ്ങും .കുറെശ്ശെ ബോറടി മാറിത്തുടങ്ങും . ചുമ്മാതെ വീട്ടിലിരുന്നു , ഇങ്ങനെ തലമണ്ട ഉണക്കി കളയുന്നതിൽ എന്ത് ഗുണം?  പോയി അറിവ് നേടൂ . അങ്ങനെ ഒരു നവോത്ഥാനം നിങ്ങൾ തന്നെ ആരംഭിക്കൂ  ബോറൻ മത്തായി . അല്ലങ്കിൽ പരമ ബോറാനായി മാറും .  ഇത് സാമം, ദാനം , ദണ്ഡ ത്തിലെ സാമം . അടുത്ത തവണ ദാനം ഒന്നും കാണില്ല  തലമണ്ട നോക്കി ഒരടിയായിരിക്കും . അതോടെ ബോറടി മാറും 


ബോറടിക്കാറടി 2019-11-16 23:37:29
ബോറടിക്കാറടി
തലമണ്ടക്കടി 
ചെകിട്ടത്തടി 
ചെള്ളക്കടി 
കരണക്കുറ്റിക്കടി
കെട്ടിയട്ടിടി 
ഒടുവിൽ ഇരുട്ടടി
ഇതുകൊണ്ടും  
മാറിയില്ലെങ്കിൽ
അവളെക്കൊണ്ടടിച്ചു 
ശരിയാക്കും നിന്റെ 
ബോറടി മത്തായി   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക