Image

പരിശീലന പറക്കലിനിടെ ഇന്ത്യന്‍ നാവികസേനയുടെ മിഗ് 29 കെ യുദ്ധവിമാനം ഗോവയില്‍ തകര്‍ന്നു വീണു

Published on 16 November, 2019
പരിശീലന പറക്കലിനിടെ ഇന്ത്യന്‍ നാവികസേനയുടെ മിഗ് 29 കെ യുദ്ധവിമാനം ഗോവയില്‍ തകര്‍ന്നു വീണു

പനാജി : പരിശീലന പറക്കലിനിടെ ഇന്ത്യന്‍ നാവികസേനയുടെ മിഗ് 29 കെ യുദ്ധവിമാനം ഗോവയില്‍ തകര്‍ന്നുവീണു. ഇന്ന് രാവിലെയായിരുന്നു സംഭവം. ആളപായമില്ല. ദബോലിമിലെ ഐ‌.എന്‍‌.എസ് ഹന്‍സയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം തകര്‍ന്നു വീഴുകയായിരുന്നു.


 മിഗ് 29 യുദ്ധവിമാനത്തിന്റെ പരിശീലന പതിപ്പാണ് മിഗ് 29 കെ.

എഞ്ചിന്‍ തകരാറിലായതിന്റെ കാരണം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും,പക്ഷികള്‍ വിമാനത്തില്‍ ഇടിച്ചതാകാമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തര്‍ന്നുവീണ വിമാനത്തില്‍ നിന്ന് പുക വന്നിരുന്നതായി ദൃക്‌സാക്ഷികളെടുത്ത ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ട പൈലറ്റുമാര്‍ക്ക് പ്രദേശവാസികള്‍ അവര്‍ക്ക് വേണ്ട പരിചരണം നല്‍കി.


'പരിശീലന പറക്കലിനായി ദബോലിമിലെ ഐ‌.എന്‍‌.എസ് ഹന്‍‌സയില്‍ നിന്ന് പുറപ്പെട്ട മിഗ് 29 കെ ട്രെയിനര്‍ വിമാനത്തിന്റെ എഞ്ചിനില്‍ നിന്ന് തീ പടര്‍ന്നു. പൈലറ്റുമാരായ ക്യാപ്റ്റന്‍ എം ഷിയോഖണ്ദ്, ലഫ്റ്റനന്റ് സിഡിആര്‍ ദീപക് യാദവ് എന്നിവരെ സുരക്ഷിതരാണ് നാവികസേന ട്വീറ്റ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക