Image

ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം

Published on 16 November, 2019
ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം

പേരാമ്ബ്ര: പെരുവണ്ണാമൂഴിക്ക് സമീപം താഴത്ത്‌വയലില്‍ പാലത്തില്‍നിന്ന് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്ക്. മുതുകാട് കണ്ടോത്ത് മീത്തല്‍ ദേവകി (63), സുനിത (43), പയ്യോളി ആത്താടിമറയില്‍ സ്മിത (39), മകന്‍ ഹൃതിന്‍ (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തുടര്‍ന്ന് എല്ലാവരെയും കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


വ്യാഴാഴ്ച രാത്രി 11.30- ഓടെയാണ് അപകടം. പേരാമ്ബ്ര ഭാഗത്തുനിന്ന് മുതുകാട്ടിലേക്ക് പോകുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്.

കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ ഇറക്കമിറങ്ങി വരവെ തോട്ടിലേക്ക് മറയുകയായിരുന്നു. സമീപത്തെ കെ.എസ്.ഇ.ബി. പവര്‍ഹൗസ് നിര്‍മാണസ്ഥലത്തുണ്ടായിരുന്ന സെക്യൂരിറ്റിജീവനക്കാരന്‍ ശോഭിരാജ് ഓടിയെത്തിയതിനാലാണ് വിവരം അറിയിക്കുന്നത്.തുടര്‍ന്ന് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക