Image

മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെത്തി

Published on 16 November, 2019
മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെത്തി

കോട്ടയം ∙ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികളില്‍ മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. വടവാതൂര്‍ കുന്നംപള്ളി കെ കെ പ്രസാദിന്റെ മകന്‍ അശിന്റെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്.


ചിങ്ങവനം കേളചന്ദ്രപ്പറമ്ബില്‍ കെ സി ചാക്കോയുടെ മകന്‍ അലന്‍, മീനടം കൊടുവള്ളിമാക്കല്‍ കെ സി ജോയിയുടെ മകന്‍ ഷിബിന്‍ ജേക്കബ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ പുതുപ്പള്ളി ഐഎച്ച്‌ആര്‍ഡി സ്കൂളില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും.


കഴിഞ്ഞ ദിവസം സ്കൂളില്‍ നിന്നു വിനോദയാത്രയ്ക്കു പോകാനിരുന്നെങ്കിലും ബസില്‍ സ്ഥലം ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ഉറ്റ സുഹൃത്തുക്കളായ 8 വിദ്യാര്‍ഥികള്‍ മൈലപ്പള്ളിക്കടവ് തൂക്കുപാലം കാണാന്‍ പോകുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ എത്തിയ സംഘം പുഴയോരത്തു ചെലവഴിക്കുന്നതിനിടെ കടവിലിറങ്ങിയ അലന്‍ ഒഴുക്കില്‍ പെട്ടു. അലനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണു മറ്റു രണ്ടു പേര്‍ അപകടത്തില്‍പ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക