Image

പമ്‌ബയിലെത്തിയ 10 യുവതികളെ തിരിച്ചയച്ചു

Published on 16 November, 2019
പമ്‌ബയിലെത്തിയ 10   യുവതികളെ തിരിച്ചയച്ചു

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന്‌ എത്തിയ 10 യുവതികളെ പോലീസ്‌ തിരിച്ചയച്ചു. ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ നിന്നെത്തിയ തീര്‍ഥാടക സംഘത്തിനൊപ്പമുണ്ടായിരുന്ന യുവതികളെയാണ്‌ പ്രായം അമ്‌ബത്‌ പൂര്‍ത്തിയായില്ല എന്ന്‌ കണ്ടെത്തിയതിന്‌ പിന്നാലെ പമ്‌ബയില്‍ തടഞ്ഞത്‌. ഇവരുടെ ആധാര്‍ കാര്‍ഡ്‌ പരിശോധിച്ചപ്പോള്‍ പ്രായം വ്യക്തമായതിന്‌ പിന്നാലെ ശബരിമലയിലേക്ക്‌ പോകാന്‍ കഴിയില്ലെന്ന്‌ പോലീസ്‌ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്‌ മൂവരും നിലയ്‌ക്കലിലേക്ക്‌ മടങ്ങി.

പുരുഷന്മാരുള്‍പ്പടെ നിരവധി പേരാണ്‌ വിജയവാഡയില്‍ നിന്നുള്ള സംഘത്തിലുണ്ടായിരുന്നത്‌. യുവതികള്‍ക്കുള്ള വിലക്കിനെപ്പറ്റി ഇവര്‍ക്ക്‌ ബോധ്യമുണ്ടായിരുന്നില്ലെന്ന്‌ വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ പോലീസിന്‌ വ്യക്തമായി. തുടര്‍ന്നാണ്‌ പോലീസ്‌ മലചവിട്ടാന്‍ കഴിയില്ലെന്ന്‌ അറിയിച്ചത്‌. സംഘത്തിലെ മറ്റുള്ളവര്‍ സന്നിധാനത്തേക്ക്‌ പോയി.

പമ്‌ബയില്‍ സ്‌ത്രീകളായ ഭക്തരുടെ മുഴുവന്‍ രേഖകളും പരിശോധിച്ച ശേഷമാണ്‌ മലകയറാന്‍ പോലീസ്‌ അനുവദിക്കുന്നത്‌. പമ്‌ബയിലെ നിലയ്‌ക്കലോ സന്നിധാനത്തോ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക