Image

സംസ്ഥാനത്ത്‌ റോഡ്‌ അറ്റകുറ്റപ്പണികള്‍ക്ക്‌ 700 കോടി അനുവദിച്ചതായി മന്ത്രി ജി സുധാകരന്

Published on 16 November, 2019
സംസ്ഥാനത്ത്‌ റോഡ്‌ അറ്റകുറ്റപ്പണികള്‍ക്ക്‌ 700 കോടി അനുവദിച്ചതായി  മന്ത്രി ജി സുധാകരന്

തിരുവനന്തപുരം : സംസ്ഥാനത്ത്‌ റോഡ്‌ അറ്റകുറ്റപ്പണികള്‍ക്കായി 700 കോടി രൂപ അനുവദിച്ചതായി മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

 കഴിഞ്ഞ ആഗസ്റ്റിലും നവംബര്‍ രണ്ടാം വാരത്തിലുമായി യാണ്‌ 140 നിയോജക മണ്ഡലങ്ങളില്‍ റോഡ്‌ അറ്റകുറ്റപ്പണികള്‍ക്ക്‌ തുക അനുവദിച്ചിട്ടുള്ളത്‌. നാളിതുവരെയുള്ള ഏറ്റവും വലിയ തുകയാണ്‌ അറ്റകുറ്റപ്പണികള്‍ക്കായി ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ അനുവദിച്ചിരിക്കുന്നത്‌.

ഓരോ മണ്ഡലത്തിലെയും മരാമത്ത്‌ റോഡുകളുടെ ദൈര്‍ഘ്യം അനുസരിച്ച്‌ ഉപരിതലത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തേണ്ട റോഡുകളുടെ വിവര ശേഖരണം അതാത്‌ ജില്ലകളിലെ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍മാര്‍ നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ്‌ പ്രത്യേകമായി ഈ തുക കണ്ടെത്തി നല്‍കിയത്‌.

അറ്റകുറ്റപ്പണികള്‍ ശാസ്‌ത്രീയമായി ഒരു വര്‍ഷം നിലനില്‍ക്കത്തക്ക തരത്തിലായിരിക്കണം ചെയ്യേണ്ടത്‌. റോഡുകള്‍ സ്ഥിരം കേടുപാടുകള്‍ സംഭവിക്കുന്ന അത്യാവശ്യ സ്ഥലങ്ങളില്‍ നല്ല നിലവാരമുള്ള ഇന്‍റര്‍ലോക്ക്‌ ടൈലുകള്‍ വിരിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. 

സംസ്ഥാനത്ത്‌ സാമ്‌ബത്തിക ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന ഘട്ടത്തിലും തുക കണ്ടെത്തിയാണ്‌ 140 നിയോജക മണ്ഡലങ്ങളിലും വിതരണം ചെയ്‌തിട്ടുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക