Image

തൃശ്ശൂര്‍ ശക്തന്‍ നഗറില്‍ ആകാശപ്പാത വരുന്നു

Published on 16 November, 2019
തൃശ്ശൂര്‍ ശക്തന്‍ നഗറില്‍ ആകാശപ്പാത വരുന്നു
 
തൃശ്ശൂര്‍: ശക്തന്‍ നഗറിലെ ഗതാഗതക്കുരുക്കിനെ മറികടക്കാന്‍ ആകാശപാത നിര്‍മ്മിക്കാനൊരുങ്ങി തൃശ്ശൂര്‍ കോര്‍പ്പറേഷന്‍. ശക്തന്‍ റൗണ്ടിന്‌ ചുറ്റും വൃത്താകൃതിയില്‍ 270 മീറ്റര്‍ ചുറ്റളവില്‍ മൂന്നുമീറ്റര്‍ വീതിയിലാണ്‌ ആകാശപ്പാത നിര്‍മിക്കുക. റോഡ്‌നിരപ്പില്‍നിന്ന്‌ ആറ്‌ മീറ്റര്‍ ഉയരമുള്ള പാതയ്‌ക്ക്‌ 5.3 കോടി രൂപയുടെ ചെലവാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ മേയര്‍ അജിതാ വിജയന്‍ പറയുന്നു.

ദിവസം ലക്ഷക്കണക്കിന്‌ പേര്‍ കടന്നുപോകുന്ന ശക്തന്‍ നഗറില്‍ അടുത്തിടെ മൂന്ന്‌ അപകടമരണങ്ങളുണ്ടായി. ആകാശപ്പാത പൂര്‍ത്തിയാവുന്നതോടെ ഗതാഗതക്കുരുക്കിനും കാല്‍നടയാത്രക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നാണ്‌ പ്രതീക്ഷ.

ആകാശപ്പാതയ്‌ക്ക്‌ എട്ട്‌ കവാടങ്ങളുണ്ടാകും. ഈ കവാടങ്ങള്‍ കയറി, രണ്ട്‌ മീറ്റര്‍ വീതിയുള്ള പടവുകളിലൂടെ കയറിയിറങ്ങി പച്ചക്കറി മാര്‍ക്കറ്റ്‌, മത്സ്യ-മാംസ മാര്‍ക്കറ്റ്‌, ശക്തന്‍ സ്റ്റാന്‍ഡ്‌, പട്ടാളം മാര്‍ക്കറ്റ്‌, ശക്തന്‍ കണ്‍വെന്‍ഷന്‍ ഗ്രൗണ്ട്‌ എന്നിവിടങ്ങളിലേയ്‌ക്ക്‌ കാല്‍നടയാത്രക്കാര്‍ക്ക്‌ സുരക്ഷിതമായി ഇറങ്ങാം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക