Image

ക്ലീന്‍ അപ് ദി വേള്‍ഡ്: കെ.എം.സി.സി പങ്കാളിത്തം ആവേശമായി.

നിഹമത്തുള്ള തയ്യില്‍ മങ്കട Published on 16 November, 2019
  ക്ലീന്‍ അപ് ദി വേള്‍ഡ്: കെ.എം.സി.സി പങ്കാളിത്തം ആവേശമായി.
ദുബൈ: പ്ലാസ്റ്റിക് മലിനീകരണം തടയുക എന്ന മുഖ്യ ശീര്‍ഷകത്തില്‍ പരിസര ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യം വെച്ച് നടന്ന ദുബൈ മുനിസിപ്പാലിറ്റിയുടെ ക്ലീന്‍ അപ് ദി വേള്‍ഡ് ശുചീകരണ യജ്ഞത്തില്‍ ദുബൈ കെ.എം.സി.സിയെ പ്രതിനിധീകരിച്ച് ആയിരത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തത് ആവേശമായി.അല്‍ വര്‍സാന്‍ ഏരിയയില്‍ നടന്ന പരിപാടിയില്‍ എത്തിച്ചേര്‍ന്ന കെ.എം.സി.സി പ്രവര്‍ത്തകര്‍ ശുചീകരണ യജ്ഞത്തിന് ശേഷം   പ്രത്യേക ബാനറിന് പിന്നില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ വിവിധ സന്ദേശങ്ങള്‍ നല്‍കുന്ന പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി പിടിച്ച്  സംസ്ഥാന നേതാക്കള്‍ക്കൊപ്പം അണിനിരന്നു. 

മുസ്ലിം ലീഗ് തൃശൂര്‍ ജില്ലാ പ്രസിഡണ്ട് സി.എ.റഷീദ്, വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് എന്നിവര്‍  മുഖ്യാതിഥികളായി എത്തിച്ചേര്‍ന്നത് പ്രവര്‍ത്തകര്‍ക്ക് ആഹ്‌ളാദമേകി.ദുബൈ മുനിസിപ്പാലിറ്റിയുടെ പ്രത്യേക അനുമോദനവും സര്‍ട്ടിഫിക്കറ്റും ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, ജനറല്‍ സെക്രട്ടറി മുസ്തഫ വേങ്ങര എന്നിവര്‍ സ്വീകരിച്ചു. സംസ്ഥാന ഭാരവാഹികളായ ഹംസ തൊട്ടി,  ഒ.കെ.ഇബ്രാഹിം, റഈസ് തലശ്ശേരി, മുസ്തഫ തിരൂര്‍, ഹനീഫ് ചെര്‍ക്കള,  മുഹമ്മദ് പട്ടാമ്പി, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, അഡ്വ. സാജിദ് അബൂബക്കര്‍, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, അബൂബക്കര്‍ ഹാജി കോട്ടക്കല്‍, ഒ.മൊയ്തു, അഡ്വ.ഇബ്രാഹിം ഖലീല്‍, നിസാമുദ്ധീന്‍ കൊല്ലം,  കെ.പി.എ സലാം, കെഎംസിസി നേതാക്കളായ ഇബ്രാഹിം  മുറിച്ചാണ്ടി, എ.സി ഇസ്മായില്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ ജില്ല മണ്ഡലം നേതാക്കള്‍ നേതൃത്വം നല്‍കി. ക്ലീന്‍ അപ് ദി വേള്‍ഡ് സബ് കമ്മറ്റി ചെയര്‍മാന്‍ മജീദ് മടക്കിമല സ്വാഗതവും ജനറല്‍ കണ്‍വീനര്‍ വി.കെ.കെ റിയാസ് നന്ദിയും പറഞ്ഞു.

  ക്ലീന്‍ അപ് ദി വേള്‍ഡ്: കെ.എം.സി.സി പങ്കാളിത്തം ആവേശമായി.
ദുബൈ മുനിസിപ്പാലിറ്റിയുടെ പ്രത്യേക അനുമോദന സര്‍ട്ടിഫിക്കറ്റ് മുന്‍സിപ്പാലിറ്റി അധികൃതരില്‍നിന്ന് ഇബ്രാഹിം എളേറ്റില്‍, മുസ്തഫ വേങ്ങര തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങുന്നു.
  ക്ലീന്‍ അപ് ദി വേള്‍ഡ്: കെ.എം.സി.സി പങ്കാളിത്തം ആവേശമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക