Image

മലയാളത്തിന്റെ പദശേഷി ഇംഗ്ലിഷി നേക്കാള്‍ മുന്നിലെന്ന്‌ മധുസൂദനന്‍ നായര്‍

Published on 11 May, 2012
മലയാളത്തിന്റെ പദശേഷി ഇംഗ്ലിഷി നേക്കാള്‍ മുന്നിലെന്ന്‌ മധുസൂദനന്‍ നായര്‍
അബുദാബി: ഇംഗ്ലിഷ്‌ ഭാഷയില്‍ ചില പദങ്ങള്‍ക്ക്‌ മലയാളത്തില്‍ പകരം വയ്‌ക്കാന്‍ വാക്കുകളില്ലെന്നതു ശരിയാണ്‌. എന്നാല്‍ മലയാളത്തിലെ ഒരുപാട്‌ പദങ്ങള്‍ക്ക്‌ ഇംഗ്ലിഷിലും മറ്റു ഭാഷകളിലും പകരം പദങ്ങളില്ലെന്ന യാഥാര്‍ഥ്യവും നാം തിരിച്ചറിയണമെന്നു കവിയും അധ്യാപകനുമായ പ്രഫ. വി. മധുസൂദനന്‍ നായര്‍ പറഞ്ഞു.

ഇംഗ്ലിഷില്‍ പന്ത്രണ്ട്‌ താളത്തില്‍ മാത്രമേ കവിത രചിക്കാന്‍ കഴിയൂ. എന്നാല്‍ മലയാളത്തില്‍ ഒട്ടേറെ താളത്തില്‍ കവിത രചിക്കാം. മലയാളത്തിന്റെ പദശേഷി ഇംഗ്ലിഷിനേക്കാള്‍ എത്രയോ മുന്നിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. `നാറാണത്തു ഭ്രാന്തന്‍ എന്ന കവിതയുടെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അബുദാബി ശക്‌തി തിയറ്റേഴ്‌സ്‌ സംഘടിപ്പിച്ച കാവ്യപ്രണാമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു കവി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക