Image

ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവം : ഒരാള്‍ക്കൂടി അറസ്റ്റില്‍

Published on 15 November, 2019
ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവം : ഒരാള്‍ക്കൂടി അറസ്റ്റില്‍


കോട്ടക്കല്‍ : ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍. പുതുപ്പറമ്പ് സ്വദേശി ശശിയെയാണ് കോട്ടക്കല്‍ പോലീസ് ഇന്ന് പിടികൂടിയത്. ഇന്നലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. പുതുപ്പറമ്പ് സ്വദേശികളായ ഐത്താടിക അബ്ദുള്‍ ഗഫൂര്‍ (28) കുറുക്കന്‍ മുഹമ്മദ് ഫരീഫ് (36) ഏലപ്പറമ്പില്‍ ബഷീര്‍ (45) എന്നിവരെയാണ് എസ് ഐ റിയാസ് ചാക്കീരി ഇന്നലെ അറസ്റ്റ് ചെയ്തത്.

കേസില്‍ പെണ്‍കുട്ടിയുടെ പിതാവടക്കമുള്ളവര്‍ ഒളിവിലാണെന്നും പത്തോളം പേര്‍ അറസ്റ്റിലാവാന്‍ ഉണ്ടെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രി കാരാട്ടങ്ങാടിയിലായിരുന്നു ഷാഹിറിനെ പതിനഞ്ചോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഷാഹിര്‍ വീട്ടിലെത്തിയ ശേഷം വിഷം കഴിക്കുകയും ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെ മരിക്കുകയുമായിരുന്നു. ഇന്നലെ അറസ്റ്റില്‍ ആയവര്‍ റിമാന്‍ഡിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക