Image

സൗദിയില്‍ 74,376 റിയാല്‍ ഹാക്ക് ചെയ്തു എന്നകാരണത്താല്‍ ജയിലിലായ മലയാളിക്ക് മോചനം

Published on 15 November, 2019
സൗദിയില്‍ 74,376 റിയാല്‍ ഹാക്ക് ചെയ്തു എന്നകാരണത്താല്‍ ജയിലിലായ മലയാളിക്ക് മോചനം


ദമ്മാം : സൗദിയിലെ ദമ്മാമില്‍ കഴിഞ്ഞ ഏഴ് മാസമായി ജയിലിലായ മലയാളി യുവാവിന്  അനുകൂല വിധി  .ഇതിനെ തുടര്‍ന്ന് കൊട്ടാരക്കര സ്വദേശി സജിയാണ് ജയില്‍ മോചിതനായത്

സൗദി പൗരന്റെ 74,376 റിയാല്‍ അദ്ദേഹത്തിന്റെ അക്കൗണ്ടില്‍  നിന്നും ഹാക്ക് ചെയ്തു പണം തട്ടിയന്നാരോപിച്ചായിരുന്നു സജി ജയിലില്‍ ആയത്  .സജിയുടെ മൊബൈല്‍ നമ്പരാണ് പാസ്‌വേഡ് ചോദിച്ചുകൊണ്ട് സൗദി പൗരന് ലഭിച്ചത്  ഇതാണ്  സജിയെ ഇരുമ്പഴിക്കുള്ളിലാക്കിയത് 

കഴിഞ്ഞ നാല് വര്‍ഷമായി ദമ്മാമില്‍ ലേബര്‍ ആയി ജോലി നോക്കുന്ന തനിക്ക് ബാങ്കില്‍ അക്കൗണ്ട് ഉള്ളതല്ലാതെ ബാങ്കുമായി ഇത്തരത്തില്‍ ഉള്ള ഒരു ഇടപാടുകളും നടത്തിയിട്ടില്ലെന്നും  ജോലി ചെയ്യുന്ന ശമ്പളം ബാങ്കുവഴിയാക്കിയതിനാല്‍ കമ്പനി ആണ് അക്കൗണ്ട് എടുപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു .ഇദ്ദേഹത്തിന്റെ നിരപരാധിത്വം കോടതിക്ക് മനസിലായതിനെ തുടര്‍ന്നാണ് ജയില്‍ മോചനം സാധ്യമായത്. 

ദമ്മാം ക്രിമിനല്‍ കോടതി ഇയാള്‍ നിരപരാധിയാണെന്നു വിധിച്ചെങ്കിലും ഈ  കോടതി വിധി ഇനി അപ്പീല്‍ കോടതി സ്ഥിരീകരിക്കണം ,എങ്കില്‍ മാത്രമേ മലയാളിക്ക് പൂര്‍ണമായും മോചനം സാധ്യമാകുകയുള്ളു .
ഇത്തരം കേസുകള്‍ നിരവധിയായി ദമ്മാം  കോടതിയില്‍ എത്തുന്നതായും നജാത്തി  വ്യക്തമാക്കി .


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക