Image

ആരോഗ്യ ഇന്‍ഷൂറന്‍സ് ഫീസ് വര്‍ധന അടുത്ത വര്‍ഷം

Published on 15 November, 2019
ആരോഗ്യ ഇന്‍ഷൂറന്‍സ് ഫീസ് വര്‍ധന അടുത്ത വര്‍ഷം


കുവൈത്ത് സിറ്റി: വിദേശികളുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് ഫീസ് അടുത്ത വര്‍ഷം വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ വിദേശി തൊഴിലാളി 50, ഭാര്യക്ക് 40 ദിനാറും , കുട്ടികള്‍ക്ക് 30 ദിനാറുമാണ് നല്‍കുന്നത് .പുതിയ നിരക്ക് പ്രകാരം 130 ദിനാറായി നിജപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു.

വിദേശികളുടെ ചികല്‍സാ സൗകര്യത്തിനായി കഴിഞ്ഞ വര്‍ഷമാണ് ദമാന്‍ കന്പിനിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദമാന്‍ ക്ലിനിക്കുകളും ആശുപത്രിയും സ്ഥാപിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. കഴിഞ്ഞ ദിവസമാണ് ദമാന്റെ ആദ്യ ക്ലിനിക്ക് ഹവല്ലിയില്‍ ഉദ്ഘാടനം ചെയ്തത്. ദമാന്‍ ആശുപത്രികള്‍ പ്രവര്‍ത്തനം ആരംഭിച്ച ശേഷമായിരിക്കും വര്‍ധനവ് നടപ്പിലാക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യ പരിശോധന, എക്‌സ്‌റേ ,ലാബ് പരിശോധനകള്‍ മുതലായവ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണു ആരോഗ്യ ഇന്‍ഷൂറന്‍സ് ഫീസ് നിരക്ക് ക്രമീകരിച്ചിരിക്കന്നത്.

ദമാന്‍ ക്ലിനിക്കുകളിലെ നിലവിലെ ഫീസ് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളുടെ നിരക്കിനു തുല്യമായിരിക്കും. വിദേശികളുടെ ചികില്‍സ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും മാറ്റുന്നതിന്റെ ഭാഗമായി രാജ്യത്തെ ആറു ഗവര്‍ണറേറ്റുകളിലും സ്ഥാപിക്കുന്ന ദമാന്‍ ആശുപത്രികളുടെ പ്രവര്‍ത്തനം അടുത്ത വര്‍ഷം പകുതിയോടെ ആരംഭിക്കുമെന്നാണു കരുതുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക