Image

ജോലിയുള്ളവരുടെ കുട്ടികള്‍ക്ക് മുഴുവന്‍ സമയ പരിചരണം ഉറപ്പാക്കി ജര്‍മനി

Published on 15 November, 2019
ജോലിയുള്ളവരുടെ കുട്ടികള്‍ക്ക് മുഴുവന്‍ സമയ പരിചരണം ഉറപ്പാക്കി ജര്‍മനി

ബര്‍ലിന്‍: ജോലിയുള്ള മാതാപിതാക്കളുടെ കുട്ടികള്‍ക്ക് ദിവസം മുഴുവന്‍ പരിചരണം ഉറപ്പാക്കാന്‍ ജര്‍മന്‍ സര്‍ക്കാരിന്റെ പദ്ധതി. പ്രൈമറി സ്‌കൂളുകളിലുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ സമയത്തിനു ശേഷം പരിചരണം ഉറപ്പാക്കുന്നത് നിയമപരമായ അവകാശമാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്.

മാതാപിതാക്കളുടെ ജോലി സമയം കഴിയും വരെ ഇവര്‍ക്കു സംരക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. 2025 ആകുന്നതോടെ പദ്ധതി നടപ്പാക്കാനാണ് മുന്നണി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനായി രണ്ടു ബില്യന്‍ യൂറോയും മാറ്റിവയ്ക്കും.

രാജ്യത്തെ 15,000 പ്രൈമറി സ്‌കൂളുകളിലും പരിസരങ്ങളിലുമായി തന്നെ ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കും. ഇപ്പോഴും സ്‌കൂളുകളില്‍ ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാണെങ്കിലും, മുഴുവന്‍ കുട്ടികള്‍ക്കും തികയാറില്ല. അങ്ങനെയുള്ള കുട്ടികള്‍ക്ക് സ്വന്തം ചെലവില്‍ സംരക്ഷണ സംവിധാനം ഏര്‍പ്പെടുത്തുകയാണ് മാതാപിതാക്കള്‍ ചെയ്തുവരുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക