Image

ജര്‍മന്‍ പ്രവാസി കഥാകാരന്‍ മുക്കാടന് ചങ്ങന്പുഴയുടെ കൊച്ചുമകന്റെ ആദരം

Published on 15 November, 2019
ജര്‍മന്‍ പ്രവാസി കഥാകാരന്‍ മുക്കാടന് ചങ്ങന്പുഴയുടെ കൊച്ചുമകന്റെ ആദരം


കൊല്ലം: ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസും സംയുക്തമായി നടത്തിയ ഭരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ ജര്‍മന്‍ പ്രവാസി കഥാകാരന്‍ മുക്കാടന് തൂലികാനാമത്തില്‍ അറിയപ്പെടുന്ന എഡ്വേര്‍ഡ് നസ്രത്തിനെ ചങ്ങന്പുഴയുടെ കൊച്ചുമകന്‍ പ്രഫ. ഹരികുമാര്‍ ചങ്ങന്പുഴ പൊന്നാട അണിയിച്ച് ആദരിച്ചു.

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുമതല്‍ ഏഴുവരെ ഭരണഭാഷാ വാരമായി കേരള സര്‍ക്കാര്‍ ആഘോഷമായി പ്രഖ്യാപിച്ചിരുന്നു. കൊല്ലം ഫാത്തിമാ മാതാ നാഷണല്‍ കോളേജില്‍ നവം.ഏഴിന് രാവിലെ 11നു നടത്തിയ ആഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ അധ്യാപകനും എഴുത്തുകാരനുമായ പ്രഫ. ഹരികുമാര്‍ ചങ്ങന്പുഴ ഉദ്ഘാടനം ചെയ്തു.

കൊല്ലം ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അജോയ് സ്വാഗതം ആശംസിച്ചു. സാക്ഷരതാ മിഷന്റെ കൊല്ലം കോ ഓര്‍ഡിനേറ്റര്‍ സി.കെ. പ്രദീപകമാറിനെയും പൊന്നാടയണിയിച്ച് ആദരിച്ചു. ഡോ.വിന്‍സന്റ് ബി.നെറ്റോ(പ്രിന്‍സിപ്പല്‍), ഡോ. സി.മേരി(മലയാള വിഭാഗം മേധാവി), ഡോ.എം.ആര്‍ ഷെല്ലി(വൈസ് പ്രിന്‍സിപ്പല്‍), ആശ സ്റ്റീഫന്‍(മലയാള വിഭാഗം അദ്ധ്യാപിക) എന്നിവര്‍ പ്രസംഗിച്ചു. ആദരത്തിന് മുക്കാടന്‍ നന്ദി അറിയിച്ചു സംസാരിച്ചു. ചടങ്ങില്‍ മലയാള വിഭാഗം വിദ്യാര്‍ത്ഥി ഫാ. ബെന്‍സണ്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക