Image

പ്രവാസി ദേശീയ കോണ്‍ഗ്രസ്‌ അബാസിയ മേഖല കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 11 May, 2012
പ്രവാസി ദേശീയ കോണ്‍ഗ്രസ്‌ അബാസിയ മേഖല കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു
കുവൈറ്റ്‌: കോണ്‍ഗ്രസ്‌ പ്രവാസി ക്ഷേമത്തിനും എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്‌ടു വിവിധ മേഖലകളില്‍ നടത്തികൊണ്‌ടിരിക്കുന്ന കണ്‍വന്‍ഷന്റെ ഭാഗമായി അബാസിയ മേഖലാ കണ്‍വന്‍ഷന്‍ റിഥം ഓഡിറ്റോറിയത്തില്‍ നടന്നു. കേന്ദ്ര കമ്മറ്റി പ്രസിഡന്റ്‌ ജേക്കബ്‌ ചണ്ണപ്പേട്ട കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തു. യോഗത്തില്‍ അലക്‌സ്‌കുട്ടി പനവേലി അധ്യക്ഷത വഹിച്ചു. അച്ചന്‍കുട്ടി അഞ്ചല്‍ സ്വാഗതം അറിയിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ അഡ്വ. തോമസ്‌ പണിക്കര്‍, സാം വി. തോമസ്‌, ജോസ്‌ മണ്ണില്‍, ജോസ്‌കുട്ടി കുഞ്ഞപ്പന്‍, അനീസ്‌, ജോര്‍ജ്‌ തോമസ്‌, ജോഷി കുര്യന്‍, എന്നിവര്‍ പ്രസംഗിച്ചു.

മേഖല ഭാരവാഹികളായി ജയേഷ്‌ ഓണശേരില്‍ (കണ്‍വീനര്‍), ലാലു ജേക്കബ്‌ (ജോയിന്റ്‌ കണ്‍വീനര്‍), രാജന്‍ അയൂര്‍ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
പ്രവാസി ദേശീയ കോണ്‍ഗ്രസ്‌ അബാസിയ മേഖല കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക