Image

ജര്‍മനിയില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരളപ്പിറവിയാഘോഷിച്ചു

Published on 15 November, 2019
ജര്‍മനിയില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരളപ്പിറവിയാഘോഷിച്ചു

കൊളോണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവിയാഘോഷിച്ചു. നവം. 10 ഞായറാഴ്ച വൈകുന്നേരം റ്യോസ്‌റാത്ത് സെന്റ് സെര്‍വാറ്റിയൂസ് പള്ളി ഹാളില്‍ കൂടിയ യോഗത്തില്‍ ഡബ്ല്യുഎംസി ജര്‍മന്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ജോസ് കുന്പിളുവേലില്‍ അധ്യക്ഷത വഹിച്ചു. പ്രൊവിന്‍സ് പ്രസിഡന്റ് ജോളി എം. പടയാട്ടില്‍ സ്വാഗതം ആശംസിച്ചു.

പ്രൊവിന്‍സ് സെക്രട്ടറി മേഴ്‌സി തടത്തില്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ജോസുകുട്ടി കളത്തിപ്പറന്പില്‍ കണക്കും അവതരിപ്പിച്ചു. സംഘടനാപരമായ ചര്‍ച്ചകളിലും അവലോകനത്തിലും ചെയര്‍മാന്‍, പ്രസിഡന്റ്, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി കില്യാന്‍ ജോസഫ്, ഗ്ലോബല്‍ ട്രഷറര്‍ തോമസ് അറമ്പന്‍കുടി, ജോളി തടത്തില്‍ (യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍), ഗ്രിഗറി മേടയില്‍(യൂറോപ്പ് റീജണ്‍ പ്രസിഡന്റ്), രാജന്‍ മേമടം, മാത്യു തൈപ്പറന്പില്‍, ഗ്‌ളോബല്‍ ഓഡിറ്റര്‍ ജോസ് പുതുശേരി, അച്ചാമ്മ അറമ്പന്‍കുടി, സോമശേഖരപിള്ളൈ എന്നിവര്‍ പങ്കെടുത്തു. പ്രൊവിന്‍സ് സെക്രട്ടറി നന്ദി പറഞ്ഞു.

റഷ്യയില്‍ പുതുതായി രൂപീകരിച്ച പ്രൊവിന്‍സ് ഉദ്ഘാടനത്തില്‍ കില്യാന്‍ ജോസഫ്, ജോളി തടത്തില്‍, ഗ്രിഗറി മേടയില്‍, മേഴ്‌സി തടത്തില്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. കാല്‍നൂറ്റാണ്ട് പിന്നിടുന്ന
ഡബ്ല്യുഎംസിയുടെ പത്തൊന്‍പതാമത് ഗ്ലോബല്‍ കോണ്‍ഫറന്‍സ് 2020 ജൂലൈ 17 മുതല്‍ 19 വരെ തിരുവനന്തപുരത്ത് നടക്കും.

തുടര്‍ന്നു നടന്ന കേരളപ്പിറവിയാഘോഷത്തില്‍ റ്യോസ്‌റാത്ത് സെന്റ് നിക്കോളാസ് പള്ളി വികാരി ഫാ.ജോസ് വടക്കേക്കര സിഎംഐ മുഖ്യാതിഥിയായിരുന്നു. കേരളത്തില്‍ നിന്നും ജര്‍മനി സന്ദര്‍ശിയ്ക്കാനെത്തിയ തിരുവാന്പാടി സ്വദേശികളായ സണ്ണി, ജെസി കുരീക്കാട്ടില്‍ ദന്പതികള്‍ ആഘോഷത്തില്‍ പങ്കെടുത്തു. വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറി. കഥ, കവിത, ഗാനാലാപനം, കേരളത്തെപ്പറ്റി ക്വിസ്, കമ്യൂണിറ്റി ഗെയിം, തുടങ്ങിയവ വളരെ ഹൃദ്യമായി. കേരള തനിമയുടെ രുചി പകരുന്ന ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു. കഴിഞ്ഞ ജന്മദിനം ആഘോഷിച്ച ഫാ. ജോസ് വടക്കേക്കരയേയും, ജോസ് കുന്പിളുവേലിയെയും അനുമോദിച്ചു കേക്കും മുറിച്ചു മധുരവും പങ്കുവച്ചു. ചിന്നു പടയാട്ടില്‍, അമ്മിണിക്കുട്ടി മേടയില്‍, ഷീന കുന്പിളുവേലില്‍, അച്ചാമ്മ അറമ്പന്‍കുടി, സിസിലിയാമ്മ തൈപ്പറന്പില്‍, രാജലക്ഷ്മി, മേഴ്‌സി തടത്തില്‍ എന്നിവര്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

ഡബ്ല്യുഎംസി സ്ഥാപക ചെയര്‍മാനും മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറുമായ ടി.എന്‍. ശേഷന്റെ വേര്‍പാടില്‍ യോഗം അനുശോചിച്ചു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്ത്യന്‍ ജനതയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എങ്ങനെ ആയിരിയ്ക്കണമെന്നു അതിന്റെ മഹത്വം എന്താണന്നും കാട്ടിത്തന്ന വ്യക്തിയും, ഡബ്ല്യുഎംസിയുടെ സ്ഥാപക ചെയര്‍മാന്‍ എന്ന നിലയില്‍ ആര്‍ജ്ജവവും ശക്തിപ്രവാഹവുമായിരുന്നു ടി. എന്‍. ശേഷന്‍ എന്ന് യോഗം ഒന്നടങ്കം അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക