Image

ശബരിമലയില്‍ ഇത്തവണ നിരോധനാജ്ഞ ഇല്ല!!

Published on 15 November, 2019
ശബരിമലയില്‍ ഇത്തവണ നിരോധനാജ്ഞ ഇല്ല!!

ശബരിമലയില്‍ ഇത്തവണ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് പത്തന൦തിട്ട കളക്ടര്‍ പിബി നൂഹ്. പമ്ബ, നിലയ്ക്കല്‍, സന്നിധാനം എന്നിവടങ്ങളില്‍ നിരോധനാജ്ഞ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.


കളക്ടര്‍ പിബി നൂഹ്, ജില്ല പൊലീസ് മേധാവി എന്നിവര്‍ സംയുക്തമായി വിളിച്ച്‌ ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള യാതൊരു വിധ സംഘര്‍ഷങ്ങളും നിലനില്‍ക്കാത്ത സാഹചര്യത്തിലാണ് കളക്ടറുടെ തീരുമാനം

.

കൂടുതല്‍ പൊലീസിനെ മൂന്നിടങ്ങളിലും വ്യനസിപ്പിക്കുമെന്നും മറ്റ് രീതിയിലുള്ള സുരക്ഷ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ ചെയ്യേണ്ട എല്ലാവിധ തയാറെടുപ്പുകളും പൂര്‍ണമാണെന്നും ദുരന്ത നിവാരണ സംഘത്തിന്‍റെ നേതൃത്വത്തില്‍ അടിയന്തര medical center സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. നാളെ രണ്ട് മണി മുതല്‍ പമ്ബയില്‍ നിന്നും തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തി വിടു൦.

പതിനൊന്ന് മണി മുതല്‍ നിലയ്ക്കലില്‍ നിന്നും KSRTCയുടെ ചെയ്ന്‍ സര്‍വീസ് ആരംഭിക്കും. Electric Bus ഉള്‍പ്പടെയുള്ള ബസുകള്‍ സര്‍വീസിനായി ഉപയോഗിക്കും.

കഴിഞ്ഞ വര്‍ഷം മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി ശബരിമല നട തുറന്ന നാളുകളില്‍ ഭൂരിപക്ഷവും പമ്ബ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങള്‍ നിരോധനാജ്ഞയുടെ പരിധിയിലായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക