Image

ട്രെയിന്‍ വരുന്നത് കണ്ട് പാളത്തില്‍ നിന്നു ചാടിയ വിദ്യാര്‍ഥിനി മരിച്ചു

Published on 14 November, 2019
ട്രെയിന്‍ വരുന്നത് കണ്ട് പാളത്തില്‍ നിന്നു ചാടിയ വിദ്യാര്‍ഥിനി  മരിച്ചു
വടകര : ട്രെയിന്‍ വരുന്നത് കണ്ട് പാളത്തില്‍ നിന്നു ചാടിയ വിദ്യാര്‍ഥിനി വീഴ്ചയില്‍ പരുക്കേറ്റതിനെ തുടര്‍ന്നു മരിച്ചു. ഒഞ്ചിയം പുത്തന്‍ പുരയില്‍ സുനില്‍കുമാറിന്റെ മകള്‍ ആദിത്യ (13) ആണ് മരിച്ചത്. മടപ്പള്ളി വിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.ചൊവ്വാഴ്ച വൈകിട്ട് സ്കൂളില്‍ നിന്നു വരുമ്പോഴായിരുന്നു മടപ്പള്ളി കോളജിനു സമീപം അപകടം ഉണ്ടായത്. വളവുള്ള ഇവിടെ ട്രെയിന്‍ വരുന്നത് പെട്ടെന്ന് കാണാന്‍ കഴിയില്ല.

ഇന്റര്‍സിറ്റി എക്‌സ്പ്രസ് വടകര ഭാഗത്തേക്ക് വരുമ്പോഴാണ് ട്രാക്ക് കടക്കാന്‍ കുട്ടി ശ്രമിച്ചത്. പെട്ടെന്ന് ട്രെയിന്‍ വരുന്നതു കണ്ട് രക്ഷപ്പെടാന്‍ വേണ്ടി ആറു മീറ്ററോളം ഉയരത്തില്‍ നിന്നു താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്കാണ് പരുക്കേറ്റത്.&ിയുെ; ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരിച്ചു. മാതാവ്: പ്രജിത. സഹോദരന്‍: നിവേദ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക