ക്‌ലീന്‍ അപ് ദി വേള്‍ഡ് നാളെ : കെ.എം.സി.സി ആയിരം പേരെ പങ്കെടുപ്പിക്കും
GULF
14-Nov-2019
GULF
14-Nov-2019
ദുബൈ: പരിസ്ഥിതി സംരക്ഷണവും പരിസര ശുചിത്വവും ലക്ഷ്യം വെച്ച് നടക്കുന്ന ദുബൈ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലുള്ള ക്ലീന്‍ അപ് ദി വേള്‍ഡ് ശുചീകരണ യജ്ഞത്തില്‍ ദുബൈ കെ.എം.സി.സി ആയിരത്തിലധികം പ്രവര്‍ത്തകരെ പങ്കാളികളാക്കും.ഇതിനായി പ്രത്യേക സബ് കമ്മറ്റി രൂപീകരിച്ച് മണ്ഡലം ജില്ലാ തലങ്ങളില്‍ വിപുലമായ മുന്നൊരുക്കമാണ് നടത്തിയത്. അല്‍ ബറാഹയിലെ കെ.എം.സി.സി ആസ്ഥാനത്ത് 15/11/2019 നാളെ വെള്ളിയാഴ്ച കാലത്ത് ഏഴ് മണിക്ക് മുമ്പായി പ്രവര്‍ത്തകര്‍ എത്തിച്ചേരുകയും പ്രത്യേകം ഏര്‍പ്പാടാക്കുന്ന ബസില്‍ ഡ്രാഗണ്‍ മാര്‍ട്ടിനടുത്ത് അല്‍ വര്‍സാന്‍1ല്‍ നടക്കുന്ന ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാവുകയും ചെയ്യുമെന്ന് ദുബൈ കെ.എം.സി.സി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍, ജനറല്‍ സെക്രട്ടറി മുസ്തഫ വേങ്ങര എന്നിവര്‍ അറിയിച്ചു. നാളെ നടക്കുന്ന ക്ലീന്‍ അപ് ദി വേള്‍ഡ് പ്രോഗ്രാമില്‍ പങ്കാളിയാവുന്നതിനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സബ് കമ്മറ്റി ചെയര്‍മാന്‍ മജീദ് മടക്കിമല ,ജനറല്‍ കണ്‍വീനര്‍ വി.കെ.കെ റിയാസ് എന്നിവര്‍ അറിയിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments