Image

റഫാല്‍ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

Published on 14 November, 2019
റഫാല്‍ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതിയാരോപിച്ച ഹര്‍ജികള്‍ തള്ളിയ വിധി പുനപരിശോധിക്കണമെന്ന ഹര്‍ജികളും സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് ജസ്റ്റീസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം.ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് പുനപരിശോധനാ ഹര്‍ജികള്‍ തള്ളിയത്.

നേരത്തെ സമര്‍പ്പിച്ച ഹര്‍ജികളില്‍ കഴിഞ്ഞ ഡിസംബര്‍ 14ന് കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ചിറ്റ് നല്‍കി സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതോടെയാണ് ഹര്‍ജിക്കാര്‍ പുനപരിശോധനാ ഹര്‍ജിയുമായി വീണ്ടും സുപ്രീംകോടതിയില്‍ എത്തിയത്. പുനപരിശോധനാ ഹര്‍ജികളും തള്ളിയത് നരേന്ദ്ര മോദി സര്‍ക്കാരിന് രാഷ്ട്രീയ വിജയമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക