Image

മഹാരാഷ്ട്രയില്‍ ശിവസേനയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ല: അമിത് ഷാ

Published on 13 November, 2019
മഹാരാഷ്ട്രയില്‍ ശിവസേനയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ല: അമിത് ഷാ


മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിപദം പങ്കിടാമെന്ന് ശിവസേനക്ക് താന്‍ വാ?ഗ്ദാനം നല്‍കിയിട്ടില്ലെന്ന് ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. അത്തരത്തിലൊരു ഉറപ്പ് നല്‍കിയിട്ടുണ്ടെന്നുള്ള ശിവസേനയുടെ അവകാശവാദം അദ്ദേഹം തള്ളി.  മുഖ്യമന്ത്രിപദം പങ്കിടണമെന്നുള്ള ശിവസേനയുടെ ആവശ്യം പാര്‍ട്ടിക്ക് സ്വീകാര്യമല്ലാത്ത പുതിയൊരു കാര്യമാണ്. തിരഞ്ഞെടുപ്പിന് മുമ്പ് നിരവധി തവണ താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രചാരണ പരിപാടികളിലെല്ലാം പറഞ്ഞത് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്നാണ്. അന്ന് ആരും ഒരു എതിര്‍പ്പും പ്രകടിപ്പിച്ചിട്ടില്ല. ഇപ്പോള്‍ അവര്‍ തങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കാത്ത പുതിയൊരു കാര്യവുമായി രംഗത്തെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക