Image

144 കോടിയുടെ പുതിയ വീട് സ്വന്തമാക്കി പ്രിയങ്കയും നിക്കും

Published on 13 November, 2019
144 കോടിയുടെ പുതിയ വീട് സ്വന്തമാക്കി പ്രിയങ്കയും നിക്കും


ലോസ്എയ്ഞ്ചല്‍സ്: ലോസ് എയ്ഞ്ചല്‍സില്‍ ഒരു വീടെന്ന പ്രിയങ്കയുടെ സ്വപ്‌നം സഫലമായി. 144 കോടിയുടെ പുതിയ ആഡംബര വീടാണ് നിക്കും പ്രിയങ്കയും ചേര്‍ന്ന് വാങ്ങിയത്. 20,000 സ്‌ക്വയര്‍ ഫീറ്റുള്ള പുതിയ വീട് സഹോദരന്‍ ജോനാസിന്റെ വീടിന് മൂന്ന് മൈല്‍ ദൂരത്തിലാണ്.

പുതിയ വീട്ടില്‍ 7 കിടപ്പുമുറികള്‍ 11 ബാത്ത്‌റൂമുകളുമാണ് ഉള്ളത്. സഹോദരന്റെ വീടിനേക്കാള്‍ വലിയ വീടാണ് ഇവരുടേത്. 15000 സ്‌ക്വയര്‍ഫീറ്റുള്ള ആ വീടിനുള്ളില്‍ 10 കിടപ്പുമുറികളും 14 ബാത്ത്‌റൂമുകളുമാണുള്ളത്. തടി കൊണ്ടുള്ള സീലിംങ്ങുകളും ഗ്ലാസില്‍ തീര്‍ത്ത സ്‌റ്റെയര്‍കേസും വലിയ ഡയനിങ് റൂമും പുറത്ത് വിശ്രമിക്കാനായി ഏരിയയും, ഔട്ട്‌ഡോര്‍പൂളില്‍ നിന്ന് പര്‍വ്വതങ്ങളുടെ കാഴ്ചയുള്ള ഡൈനിങ് ഏരിയകളും പ്രിയങ്കയുടെ പുതിയ വീട്ടിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ പ്രധാന സ്വപ്‌നങ്ങള്‍ പ്രിയങ്ക പങ്കിട്ടിരുന്നു. അതിലൊന്ന് നിക്കിനൊപ്പം ലോസ് ഏഞ്ചല്‍സില്‍ ഒരു വീട് എന്നതായിരുന്നു. ലോസ് ഏഞ്ചല്‍സില്‍ കടലും കാലാവസ്ഥയും തന്നെ മുംബൈയെ ഓര്‍മ്മിപ്പിക്കുമെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടിരുന്നു. പ്രിയങ്കയ്ക്ക് നിലവില്‍ മുംബൈയിലും ന്യൂയോര്‍ക്കിലും വീടുണ്ട്. 

പ്രിയങ്കയുടെ രണ്ടാമത്തെ ആഗ്രഹമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു കുഞ്ഞ് അതാണ് പ്രിയങ്കയുടെ ആ ആഗ്രഹം സമയമാകുമ്പോള്‍ അത് സംഭവിക്കുമെന്നും അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കുഞ്ഞ് എന്നത് യാഥാര്‍ത്ഥ്യമാകുമെന്നും പ്രിയങ്ക പറയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക