Image

ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയാകുന്നു; ഭാവിവരന്റെ കൈകോര്‍ത്ത് ചിത്രം

Published on 13 November, 2019
 ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയാകുന്നു; ഭാവിവരന്റെ കൈകോര്‍ത്ത് ചിത്രം

നടന്‍ ജഗതി ശ്രീകുമാറിന്റെ മകളും നടിയുമായ ശ്രീലക്ഷ്മി വിവാഹിതയാകുന്നു. ഭാവിവരന്റെ കൈചേര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ശ്രീലക്ഷ്മി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഈ ദിവസം മുതല്‍ നീ തനിച്ചായിരിക്കില്ല. എന്റെ ഹൃദയം നിനക്ക് ആശ്രയവും എന്റെ കൈകള്‍ നിനക്ക് വീടുമായിരിക്കും.. ചിത്രം പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ശ്രീലക്ഷ്മി കുറിച്ചു. ഉടന്‍ തന്നെ മിസിസ് ആകുമെന്നും, എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്നും ശ്രീലക്ഷ്മി പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക