Image

"ലൈഫ്" ഫോമായുടെ ഇമിഗ്രേഷന്‍ കണ്‍വന്‍ഷന്‍ ചിക്കാഗോയില്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

(പന്തളം ബിജു തോമസ്, പി.ആര്‍.ഓ) Published on 13 November, 2019
"ലൈഫ്"  ഫോമായുടെ ഇമിഗ്രേഷന്‍  കണ്‍വന്‍ഷന്‍ ചിക്കാഗോയില്‍:  ഒരുക്കങ്ങള്‍  പൂര്‍ത്തിയായി
ഷിക്കാഗോ: അമേരിക്കന്‍  പ്രവാസത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ വേണ്ടി ഫോമാ സംഘടപ്പിക്കുന്ന ദേശീയ കണ്‍വന്‍ഷന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. ഇന്‍ഡോഅമേരിക്കക്കാരുടെ ഇടയില്‍ നോണ്‍ ഇമിഗ്രന്റ് വിസ ഉള്ളവര്‍ നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധികളാണ് ഈ കണ്‍വന്‍ഷന്റെ മുഖ്യ ചര്‍ച്ചാവിഷയം.  ഫോമാ ലൈഫ് കണ്‍വന്‍ഷന്‍ ഷിക്കാഗോയില്‍ ഈ മാസം പതിനാറാം തീയതി വൈകിട്ട് അഞ്ചര മുതല്‍ ഷാംമ്പര്‍ഗിലെ   "ഷാംമ്പര്‍ഗ് ബാങ്ക്വറ്റ്" ഹാളില്‍ വയ്ച്ചു നടത്തപ്പെടും.  നിങ്ങളുടെ പ്രശ്ങ്ങള്‍ സെനറ്ററന്മാരോടും, കോണ്‍ഗ്രസ്  പ്രതിനിധികളോടും, രാഷ്ട്രീയ നിരീക്ഷകരോടും   നേരിട്ട് അറിയിക്കുവാനും, സംവദിക്കുവാനും ഫോമായുടെ ലൈഫ്  വേദി വളരെ സഹായകമാകും. നിലവിലെ ഭരണകൂടം  വിസ നയത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന പുതിയ നിയമങ്ങള്‍ പ്രവാസികളായ ഇന്ത്യക്കാര്‍ക്ക്  ഒട്ടനവധി പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു.  അമേരിക്കന്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍  താത്കാലികമായി  ആശങ്കയൊഴിഞ്ഞെങ്കിലും, ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനുതുകുന്ന ഒരു തുറന്ന വേദിയായി ഫോമായുടെ ലീഗല്‍ ഇമിഗ്രന്റ്‌സ് ഫെഡറേഷന്‍ (ലൈഫ്) വേദിയാകുകയാണ്.  നാട്ടിലായാലും, അമേരിക്കയിലായാലും "എന്നും നമ്മോടൊപ്പം" എന്ന ആപ്തവാക്യവുമായി ഫോമാ ജനഹൃദയങ്ങളിലേക്ക്  സഹായഹസ്തവുമായി എത്തപ്പെടുകയാണ്.

ഫോമായുടെ നേതൃനിരയിലുള്ളവരുടെ ദീര്‍ഘവീക്ഷണങ്ങളുടെ നേരറിവാണ്  ഇത്തരം ജനോപകാര പ്രദമായപദ്ധതികള്‍. രാഷ്ട്രീയ പരമായി കൈക്കൊള്ളേണ്ട തീരുമാനങ്ങള്‍, ഒരു ന്യൂനപക്ഷത്തിന്റെ അവകാശവുമായി അവതരിപ്പിക്കാന്‍ ഫോമായ്ക്  കഴിയുന്നു എന്നത് ഒരു വലിയ കാര്യമായി നാം കാണണ്ടതുണ്ട്. നിനച്ചിരിക്കാത്ത നേരത്ത്, നിയമങ്ങള്‍ മാറിമറിയുമ്പോള്‍ ഉണ്ടാവുന്ന വ്യധകള്‍  ഒരു പ്രവാസിക്കും കുടുംബത്തിനും അതിജീവിക്കാന്‍ വളരെ പ്രയാസമാണ്. കൂട്ടായ പരിശ്രമത്തിലൂടെ, നമ്മുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും, നേരായ മാര്‍ഗ്ഗങ്ങളിലൂടെ ഭരണസിരായകേന്ദ്രങ്ങളില്‍ നേരിട്ടറിയിക്കുവാനുള്ള ഒരു ശ്രമം എന്ന നിലയിലാണ് ഫോമാ ലൈഫ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.

ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും. ഫോമാ ലീഗല്‍  ഇമിഗ്രന്റ്‌സ് ഫെഡറേഷന്‍ (ലൈഫ്) കമ്മറ്റിയുടെ ചെയര്‍മാനായി സാം ആന്റോയെയും, സെക്രെട്ടറിയായി ഗിരീഷ് ശശാങ്ക ശേഖറിനെയും, ജോയിന്റ് സെക്രട്ടറിയായി സുധീപ് നായരെയും, ഫോമാ ലൈഫ് നാഷണല്‍ കോര്‍ഡിനേറ്റര്‍ വിശാഖ് ചെറിയാനെയും   തിരഞ്ഞെടുത്തിരുന്നു. ഈ ഷിക്കാഗോ ലൈഫ് കണ്‍വന്‍ഷന്റെ ചെയര്‍മാന്‍  സുഭാഷ് ജോര്‍ജ്, കോചെയര്‍  ഷഫീക് അബൂബക്കര്‍, വുമണ്‍ ചെയര്‍  സ്മിതാ  തോമസ്, ഇല്ലിനോയി ഇമിഗ്രേഷന്‍ ഫോറം ഡയറക്ടര്‍ വെങ്കട് റാം റെഡ്ഡി, ഷിക്കാഗോ കോസ്‌മോപോളിറ്റന്‍ ക്ലബ് സെക്രട്ടറി ജോണ്‍ കൂളാ, അനില്‍ അഗസ്റ്റിന്‍ അറ്റലാന്റാ എന്നിവരുടെ നേതൃത്വതില്‍ ലൈഫ്  കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. സര്‍ക്കാര്‍ തലത്തിലുള്ള വിവിധ വകുപ്പുകളുമായി  സഹകരിച്ച്   ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികളുമായി ഫോമാ ലൈഫ്  മുന്നോട്ടുപോകുന്നതായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് അീഗങ്ങളായ പ്രസിഡന്റ്   ഫിലിപ്പ് ചാമത്തില്‍, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ജോയിന്റ്  സെക്രട്ടറി സാജു ജോസഫ്,  ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍  ഉറപ്പു നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക