അര്‍ബുദത്തിനും അല്‍ഷൈമേഴ്‌സിനും കഞ്ചാവ് ചെടി ഫലപ്രദമെന്ന്
Health
13-Nov-2019
Health
13-Nov-2019

തേഞ്ഞിപ്പലം: അര്‍ബുദം, അല്‍ഷൈമേഴ്‌സ് നാഡീ രോഗങ്ങളുടെ ചികിത്സക്ക് കഞ്ചാവുചെടിയില്‍ അടങ്ങിയിരിക്കുന്ന കന്നാബിനോയ്ഡ് ഫലപ്രദമാണെന്ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന ദേശീയ സസ്യശാസ്ത്ര സമ്മേളനത്തില്‍ പ്രബന്ധം. ദേശീയ സസ്യശാസ്ത്ര ഗവേഷണകേന്ദ്രത്തിലെ ഡോ. സരോജ്കാന്ത് ബാരിക്കും ഡോ. സുധീര്‍ ശുക്ലയുമാണ് ഇതുസംബന്ധിച്ച പ്രബന്ധം അവതരിപ്പിച്ചത്. കഞ്ചാവുചെടിയില്‍നിന്ന് ലഭിക്കുന്ന എണ്ണ, പിണ്ണാക്ക് എന്നിവ സൗന്ദര്യവര്‍ധക ഉല്‍പന്ന വ്യവസായത്തിന് ഏറെ സഹായകമാണെന്നും അവര്‍ പറഞ്ഞു.
കീടനാശിനികളുടെയും രാസവസ്തുക്കളുടെയും അമിതമായ ഉപയോഗം പരാഗജീവികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ടെന്നും ഇത് ഭക്ഷ്യോല്‍പാദനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും ഡല്‍ഹി സര്‍വകലാശാല പ്രഫസറും ബംഗളൂരു അശോക് ട്രസ്റ്റിലെ ശാസ്ത്രജ്ഞനുമായ ഡോ. കെ.ആര്‍. ശിവണ്ണ അഭിപ്രായപ്പെട്ടു. പരാഗകാരികളുടെ കുറവ് പരിഹരിച്ചാല്‍ കാര്‍ഷികോല്‍പാദനം 70 ശതമാനം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കല്‍ക്കത്ത ബോസ് ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ പ്രഫസര്‍ അമിതാപല്‍, ലഖ്‌നോവിലെ ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്മന്‍െറ് ഓര്‍ഗനൈസേഷനിലെ ശാസ്ത്രജ്ഞന്‍ രാജേഷ് അറോറ, ഗോരഖ്പുര്‍ സര്‍വകലാശാലയിലെ സയന്‍റിസ്റ്റ് എന്‍.എന്‍. ത്രിവേദി, ഇന്‍സയിലെ മുതിര്‍ന്ന ഗവേഷകന്‍ ഉമേഷ് സി. ലവാനിയ, പ്രഫ. കൃഷ്‌ണേന്ദു ആചാര്യ (കൊല്‍ക്കത്ത സര്‍വകലാശാല), പ്രഫ. എ.എസ്. രാഘവേന്ദ്ര (ഹൈദരാബാദ് സര്‍വകലാശാല) തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments