Image

ലഹരി വിരുദ്ധ സന്ദേശ നാടകം സംഘടിപ്പിച്ച്‌ ജനമൈത്രി പോലീസ്

Published on 13 November, 2019
ലഹരി വിരുദ്ധ സന്ദേശ നാടകം സംഘടിപ്പിച്ച്‌ ജനമൈത്രി പോലീസ്

പത്തനംതിട്ട: കേരള ജനമൈത്രി പോലീസ് ഡ്രാമാ ടീമിന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ നാടകം 'പാഠം ഒന്ന് ഒരു മദ്യപന്റെ ആത്മകഥ' ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. നൂറ്റി അമ്ബതില്‍പരം വേദിയില്‍ അവതരിപ്പിച്ച പ്രശസ്ത നാടകത്തിന്റെ കഥ അടൂര്‍ ഡി.വൈ.എസ്.പി ജവഹര്‍ ജനാര്‍ദ്ധിന്റെയും നേതൃത്വം എഡിജിപി സന്ധ്യ ഐ പി എസ്,ഐ ജി.എസ് ശ്രീജിത്ത് ഐ പി എസിന്റയുമാണ്.


 കോഓഡിനേറ്റര്‍ സബ് ഇന്‍സ്പെക്ടര്‍ നുജുമുദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അഭിനേതാക്കള്‍. മുട്ടത്ത് കോണം എസ് എന്‍ ഡി പി ഹയര്‍ സെക്കന്ററി സ്കൂള്‍, ഗവ: ഹൈസ്കൂള്‍ തുമ്ബമണ്‍ നോര്‍ത്ത് എന്നീ സ്കൂളുകളിലെ നിറഞ്ഞ സദസുകള്‍ക്ക് നാടകം പുതു അനുഭവമായിരുന്നു.


നാടകത്തിന് മുന്നോടിയായുള്ള സമ്മേളനം ഇലവുംതിട്ട എസ് ഐ അജികുമാര്‍ ഉദ്ഘാടനം ചെയ്തു. ബീറ്റ് ഓഫീസര്‍ അന്‍വര്‍ഷ എസ് അധ്യക്ഷത വഹിച്ചു. ബീറ്റ് ഓഫീസര്‍ പ്രശാന്ത് ആര്‍, SNDP HSS പ്രിന്‍സിപ്പാള്‍ ശ്രീജ, തുമ്ബമണ്‍നോര്‍ത്ത് ഗവ: ഹൈസ്കൂള്‍ HM ശാന്തകുമാരി. N, അധ്യാപകരായ സത്യജിത്ത്, ദിവ്യ, ശോഭ, ഷാജി പൗലോസ്, പോലീസുദ്യോഗസ്ഥരായ നിതീഷ് കുമാര്‍, അനിതകുമാരി, സുന്നജന്‍ എന്നിവര്‍ സംസാരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക