Image

കിംഗ് ഫിഷര്‍ പൈലറ്റുമാര്‍ സമരം പിന്‍വലിച്ചു

Published on 11 May, 2012
കിംഗ് ഫിഷര്‍ പൈലറ്റുമാര്‍ സമരം പിന്‍വലിച്ചു
ന്യൂഡല്‍ഹി: കിംഗ് ഫിഷര്‍ പൈലറ്റുമാര്‍ സമരം പിന്‍വലിച്ചു. കുടിശികയായിരുന്ന ജനുവരിയിലെ ശമ്പളം 15 നകം നല്‍കാമെന്ന മാനേജ്‌മെന്റിന്റെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. നേരത്തെ ഈ മാസം ഒന്‍പതിനകം ശമ്പളം നല്‍കാമെന്നായിരുന്നു കമ്പനി ഉടമ വിജയ് മല്യ ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ അതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ഇന്നലെ മുതല്‍ പൈലറ്റുമാര്‍ സമരം ആരംഭിച്ചത്.

പന്ത്രണ്‌ടോളം കിംഗ് ഫിഷര്‍ സര്‍വീസുകള്‍ സമരത്തിന്റെ ഭാഗമായി ഇന്ന് മുടങ്ങിയിരുന്നു. സുഖമില്ലെന്ന പേരിലാണ് പൈലറ്റുമാര്‍ അവധിയെടുത്തത്. ഡല്‍ഹിയില്‍ നിന്ന് പത്തും മുംബൈയില്‍ നിന്ന് രണ്ടും വിമാനങ്ങളാണ് മുടങ്ങിയത്. ഇന്നലെ 17 സര്‍വീസുകള്‍ റദ്ദായിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം വലയുന്ന കമ്പനിക്ക് പൈലറ്റുമാരുടെ സമരം കൂടുതല്‍ തിരിച്ചടിയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക